കനത്ത മഴയിൽ പെരുമ്പൊയിലിൽ കെട്ടിടം തകർന്നു

ചേളന്നൂർ: കനത്ത മഴയെത്തുടർന്ന് പെരുമ്പൊയിലിൽ കെട്ടിടം തകർന്നു. ബാലുശ്ശേരി റോഡരികിൽ പ്രവർത്തിക്കുന്ന വാവിൽ വി.കെ. രാജൻ വാടകക്ക് നൽകിയ കെട്ടിടത്തിലെ എം.ആർ.എസ് ഗ്ലാസ് ആർട്ടാണ് മഴയിൽ തകർന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം. ഓടിട്ട മേൽക്കൂരയുള്ള ഇരുനില കെട്ടിടത്തി​െൻറ ചുമരുകൾ തകർന്ന് പൂർണമായും നിലംപതിക്കുകയായിരുന്നു. മുതുവാട്ടുതാഴം റോഡിൽ കാഞ്ഞിരഞ്ചേരി നാസർ നടത്തുന്നതാണ് സ്ഥാപനം. താഴത്തെ നിലയിൽ സ്ഥാപനവും മുകളിലത്തെ നിലയിൽ തൊഴിലാളികളുമാണ് താമസിക്കുന്നത്. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് യു.പി സ്വദേശികൾ അപകട സമയത്ത് ഇവിടെ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഭാര്യയുടെ പേരിൽ നാല് ലക്ഷത്തോളം രൂപ കടമെടുത്താണ് അഞ്ച് വർഷം മുമ്പ് സ്ഥാപനം ആരംഭിച്ചതെന്ന് നാസർ പറഞ്ഞു. ഗ്ലാസ് പെയിൻറ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കളും യന്ത്രങ്ങളും ഗ്ലാസ് ചില്ലുകളും മറ്റു സാധനങ്ങളും നശിച്ചു. കെട്ടിടത്തി​െൻറ ചുമരുകളും ഓട്, കഴുക്കോൽ, പട്ടിക എന്നിവ നശിച്ചു. കെ.എസ്.ഇ.ബി ചേളന്നൂർ സെക്ഷൻ അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.