സ്കൂളില്‍നിന്ന്‍ യു.കെ.ജി വിദ്യാർഥിയെ കാണാതായി

എകരൂല്‍: യു.കെ.ജി വിദ്യാർഥിയെ സ്കൂളില്‍നിന്ന്‍ കാണാതായി. ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ യു.കെ.ജി. വിദ്യാര്‍ഥി മുഹമ്മദ്‌ യാസീനെയാണ് (ഏഴു വയസ്സ്) തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ സ്കൂളില്‍നിന്ന്‍ കാണാതായത്. ദുൈബയില്‍ ജോലിയിലുള്ള ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകനാണ്. ഇയ്യാട് അങ്ങാടിക്കടുത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലെ ഇരുനില കെട്ടിടത്തി‍​െൻറ മുകള്‍ നിലയിലെ ക്ലാസില്‍ മൂന്നര വരെ കുട്ടി ഉണ്ടായിരുന്നതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ ചാലില്‍ പറഞ്ഞു. എന്നാല്‍, കുട്ടികളെ കൊണ്ടുേപാകാനുള്ള വാഹനം എത്തിയപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു. സ്കൂള്‍ ബാഗ്‌ ക്ലാസില്‍തന്നെ ഉണ്ടായിരുന്നു. പള്ളിയും മദ്റസയുമുള്ള സ്കൂള്‍ കോമ്പൗണ്ടില്‍വെച്ചാണ് കുട്ടിയെ കാണാതായത്. ബാലുശ്ശേരി സി.ഐ. സുശീറി‍​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാരും സ്കൂളിലും പരിസരങ്ങളിലും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. സ്കൂളിനടുത്ത് കൂടി ഒഴുകുന്ന മുട്ടോളം വെള്ളമുള്ള തോട്ടിലും നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.