ആധാരം തയാറാക്കൽ അക്ഷയ കേന്ദ്രത്തെ ഏൽപിക്കുന്നതിൽ പ്രതിഷേധം

കോഴിക്കോട്: ആധാരം തയാറാക്കൽ അക്ഷയ കേന്ദ്രത്തെ ഏൽപിക്കുന്ന നീക്കത്തിൽ ഒാൾ കേരള ഡോക്യുമ​െൻറ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പരമ്പരാഗത തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുമെന്നും ജനങ്ങളുടെ സ്വത്തി​െൻറ ആധികാരികമായ രേഖ തയാറാക്കുന്നതിനെ ലാഘവത്തോടെ കാണാനാകിെല്ലന്നും യോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് കെ. ബാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം.കെ. അനിൽ കുമാർ, ജില്ല സെക്രട്ടറി ഇ. രാജഗോപാലൻ, കെ. സുനിൽകുമാർ, വി.കെ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. എഴുത്തും ജനാധിപത്യവും സെമിനാർ കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിൽ 'എഴുത്തും ജനാധിപത്യവും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. എഴുത്തുകാരൻ ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. ജയപാൽ സാമുവൽ സഖായ്, ഫാ. ടി.െഎ. ജെയിംസ്, ഡോ. സി.പി. ഗോഡ്വിൽ സാംരാജി, ഡോ. ഇ.എം. അന്നാ സാലി, ഡോ. എൻ.എം. സണ്ണി, ഡോ. ലാംബർട്ട് കിഷോർ എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: വെസ്റ്റ്ഹിൽ പോളിടെക്നിക് കോളജ് ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് പാർട്ണർഷിപ് സെല്ലി​െൻറ (െഎ.െഎ.പി.സി) ആഭിമുഖ്യത്തിൽ നടത്തുന്ന ഒരുവർഷത്തെ പ്രഫഷനൽ ഡിപ്ലോമ ഇൻ ഒാേട്ടാമൊബൈൽ എൻജിനീയറിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ ഇൻറീരിയർ ഡിനൈസിങ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി/പ്ലസ് ടു. താൽപര്യമുള്ളവർ ഗവ. പോളിടെക്നിക് കോളജിലെ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് പാർട്ണർഷിപ് സെൽ ( െഎ.െഎ.പി.സി) ഒാഫിസുമായി ബന്ധപ്പെടുക. ഫോൺ: 8547 57 2935, 9544 966466.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.