ബാലശാസ്​ത്ര കോൺഗ്രസ്​: ഏകദിന ശിൽപശാല

കോഴിക്കോട്: ദേശീയ ബാലശാസ്ത്ര കോൺഗ്രസി​െൻറ ഗൈഡ് അധ്യാപകർക്കായി നടത്തിയ ഏകദിന ശിൽപശാല പ്രഫ. ഇ. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ​െൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. എൻ.എസ്. പ്രദീപ് അധ്യാപക മാർഗരേഖ ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നിധിഷ, പി. രമേഷ് ബാബു, സി.പി. കോയ, കെ.കെ. സുകുമാരൻ, വി.കെ. സോമൻ, യശ്വോരാജ് എന്നിവർ സംസാരിച്ചു. പ്രഫ. ഇ. കുഞ്ഞികൃഷ്ണൻ, സി-സ്റ്റെപ് ഡയറക്ടർ ഡോ. എൻ. സിജേഷ് എന്നിവർ സാങ്കേതിക സെഷൻ അവതരിപ്പിച്ചു. കോഒാഡിനേറ്റർ എം.എ. ജോൺസൺ സ്വാഗതവും സയൻസ് ക്ലബ് ജില്ല സെക്രട്ടറി സി. സദാനന്ദൻ നന്ദിയും പറഞ്ഞു. അധ്യാപകരുടെ മേൽനോട്ടത്തിൽ അഞ്ച് വിദ്യാർഥികൾ തയാറാക്കുന്ന പ്രോജക്ടുകളുടെ അവതരണം ഒക്ടോബർ 27ന് നടക്കും. സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടുന്ന കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് േഗ്രസ് മാർക്ക് ലഭിക്കും. വിവരങ്ങൾക്ക് 9745030398 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.