കാറ്റിൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു

മുക്കം: കാറ്റിൽ മരങ്ങൾ കടപുഴകി വൻനാശം. ഗതാഗതം തടസ്സപ്പെട്ടു. തേക്കുമരം മറിഞ്ഞുവീണ് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം മുത്തേരിയിലാണ് തേക്ക് കുറുകെവീണ് ഗതാഗതതടസ്സമുണ്ടായത്. മുക്കത്തുനിന്ന് അഗ്നിശമന സേനയെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാരമൂല കൽപൂരിൽ കാറ്റിൽ റബർ മരങ്ങൾ ഒടിഞ്ഞുവീണാണ് നാശം. പൂഴിയോറ പാലാട്ട് ഷുക്കൂർ, കുറിയെടത്ത് കുഞ്ഞുമോൻ, എതിർ പാറമ്മൽ ഗോപാലൻ, പള്ളിക്കുത്ത് രാമൻകുട്ടി എന്നിവരുടെ റബർ മരങ്ങളാണ് നഷ്ടമായത്. പൂഴിയൊറമ്മൽ സുജാതയുടെ ഓടുമേഞ്ഞ വീട് മരംവീണ് ഭാഗികമായി തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.