ഇരുവഴിഞ്ഞിപ്പുഴ വീണ്ടും നിയന്ത്രണംവിട്ട് ഒഴുകുന്നു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി

ഇരുവഴിഞ്ഞിപ്പുഴ വീണ്ടും നിയന്ത്രണംവിട്ട് ഒഴുകുന്നു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി മുക്കം: ആനക്കാംപൊയിൽ വനമേഖലയിലുണ്ടായ ഉരുൾപൊട്ടൽ മൂലം ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്ക് ശക്തമായി. താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളത്തിൽ മുങ്ങി. തിങ്കളാഴ്ച വൈകീട്ട് 4.30ഒാെടയാണ് ഇരുവഴിഞ്ഞിയുടെ ഒഴുക്ക് ശക്തിപ്പെട്ടത്. മുക്കം കടവ് പാലത്തി​െൻറ താഴ്ഭാഗത്ത് വൻ മരങ്ങൾ ഒഴുകിപ്പോകുന്നത് ഭീതിയുണർത്തുന്ന കാഴ്ചയാണ്. മൂന്നടി വണ്ണത്തിലുള്ള ചേര് മരം കടപുഴകിയെത്തി പാലത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇരുവഴിഞ്ഞിയുടെ കാഴ്ചകാണാൻ വൈകീട്ട് വൻ ജനം കൂട്ടമാണെത്തിയത്. കടവ് പാലത്തിന് സമീപത്തെ സാംസ്കാരിക നിലയവും തൃക്കുട മണ്ണപാലവും വീണ്ടും മുങ്ങി. പാലത്തി​െൻറ താഴ്ഭാഗങ്ങളിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കയാണ്. വ​െൻറ് പൈപ്പ് പാലത്തിനുസമീപം നിർമിച്ചിരുന്ന തുക്കുപാലം വെള്ളത്തിലായി. 20 വർഷത്തോളം പഴക്കമുള്ള തൂക്കുപാലം പലപ്പോഴും വെള്ളപ്പൊക്ക സമയത്ത് വൻ ഭീഷണിയുയർത്തുന്നു. photo: MKMUC 8 ഇരുവഴിഞ്ഞിയുടെ നിയന്ത്രണ വീട്ടശക്തമായ മൂക്കം കടവ് പാലത്തിൽ നിന്ന് MKMUC 9. ഇരുവഴിഞ്ഞിയുടെ കനത്ത ഒഴുക്ക് പുഴയുടെ കലിതുള്ളലുംകടവ് പാലത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.