'വെൻറ്​ പൈപ്പ് പാലം പൊളിച്ചുനീക്കണം​'

മുക്കം: മുക്കം കടവ് പാലത്തിനും പുഴയോരങ്ങളിൽ വീടുകൾക്കും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന വ​െൻറ് പൈപ്പ് പാലം പൊളിച്ചുനീക്കണമെന്ന് കാരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. മുക്കം കടവ് പാലത്തിനടിയിൽ സ്ഥിതി ചെയ്യുന്ന വ​െൻറ് പൈപ്പ്പാലം പ്രദേശത്തെ വെള്ളം ഉയരുന്നതിനും തീരങ്ങൾ ഇടിയുന്നതിനും കാരണമാവുന്നു. ക്രമാതീതമായ ഒഴുക്ക് പാലത്തിന് കേടുപാടുകൾ സംഭവിക്കുമെന്ന് വിദഗ്ധ റിപ്പോർട്ടും വന്ന സാഹചര്യത്തിൽ അടിയന്തരമായി ദുരന്തനിവാരണ സേനയെ ഉപയോഗിച്ച് പൊളിച്ചുമാറ്റണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഈ വിഷയം ഇന്ന് നടന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയത്തിലൂടെ മെംബർമാർ ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയം ഉന്നയിച്ച് ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിമി​െൻറ നേതൃത്വത്തിൽ കലക്ടറെ കണ്ട് നിവേദനം നൽകി. ഇത് പരിശോധിക്കാൻ കലക്ടർ നിർദേശം നൽകി. ഇടിഞ്ഞ പ്രദേശങ്ങളും വീടും കിണറും പാലവും നേതാക്കൾ സന്ദർശിച്ചു. ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം, ബ്ലോക്ക് മെംബർ വി.എൻ. ശുഹൈബ് ഗ്രാമപഞ്ചായത്ത് മെംബർമാരായ എം.ടി അഷ്റഫ്, എൻ.കെ. അൻവർ, പി.പി. ശിഹാബുദ്ദീൻ, വി.എൻ ജാനാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സത്യൻ മുണ്ടയിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ. കോയ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി സെയ്ത് ഫസൽ, എം.പി.കെ. അബ്ദുൽബർ, റഷീഫ് കണിയാത്ത്, കെ.പി വദൂദ് റഹ്മാൻ, ചാലൂളി അബൂബക്കർ, ജാഷിദ് ഒളകര, റഊഫ് കൊളക്കാടൻ, എ.പി. ഷുക്കൂർ തുടങ്ങിയവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.