സഹകരണ ബാങ്കുകൾക്കെതിരെ പിഴചുമത്തുന്ന നടപടി അവസാനിപ്പിക്കണം

മുക്കം: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾക്കെതിരെ ആദായനികുതി വകുപ്പ് കോടിക്കണക്കിന് രൂപ പിഴചുമത്തി നോട്ടീസ് അയക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോ. താമരശ്ശേരി താലൂക്ക് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകൾ കാർഷിക വായ്പ ബാങ്കുകളായതിനാൽ ആദായനികുതി ഈടാക്കേണ്ടതില്ലെന്ന് ഹൈകോടതി ഉത്തരവ് നിലവിലുണ്ട്. ആദായനികുതി നിയമത്തിലെ 80 (പി) വകുപ്പ് അനുസരിച്ച് സഹകരണ ബാങ്കുകളെ ആദായനികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതുമാണ്. ഇതെല്ലാം നിലനിൽക്കെ സഹകരണ സ്ഥാപനങ്ങളിലുള്ള ആകെ നിക്ഷേപത്തി​െൻറ ഇരട്ടിയിലധികം തുക ആദായ നികുതിയായി അടക്കണമെന്ന് കാണിച്ച് ഇപ്പോൾ നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത് മേഖലയെ തകർക്കാനുള്ള നീക്കമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുക്കം സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം അസോ. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.സി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. കെ.സി. സെയ്തുമുഹമ്മദ് അധ്യക്ഷതവഹിച്ചു. കെ.എം. ചന്തുക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി. ഭാസ്കരൻനായർ, ശ്രീനിവാസൻ നായർ, സശാങ്ക, മാമ്പറ്റ അബദുല്ല, ഉണ്ണീരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.