ഷട്ടർ തുറന്നത് ദുരിതം ഇരട്ടിയാക്കിയെന്ന്

പുൽപള്ളി: ഒരുവിധത്തിലുമുള്ള മുന്നറിയിപ്പോ, മുന്നൊരുക്കങ്ങളോ ഇല്ലാതെ പാതിരാത്രിക്ക് ബാണാസുര സാഗർ അണക്കെട്ടി​െൻറ ഷട്ടർ ഉയർത്തിയത് ജില്ലയിലെ പ്രളയക്കെടുതി അതിരൂക്ഷമാക്കിയെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം. ജില്ല ഭരണകൂടത്തി​െൻറ ഗുരുതരമായ അനാസ്ഥയാണിത്. റവന്യൂ, കെ.എസ്.ഇ.ബി, വനംവകുപ്പുകൾക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഒരുവിധ നടപടി ക്രമവും പാലിച്ചല്ല തുറന്നത്. ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കാതെ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും പൊതു സമൂഹത്തേയും ഇരുട്ടിൽ നിർത്തിയാണ് ഡാം തുറന്നത്. പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, പനമരം, പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിലെ ആളുകളെ ദുരിതത്തിലാക്കിയത് ഉദ്യോഗസ്ഥ ഭാഗത്തെ കെടുകാര്യസ്ഥതകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.