ചികിത്സ പദ്ധതിയിൽ ഉൾപ്പെടുത്തണ​െമന്ന്​

നന്മണ്ട: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ തുടങ്ങണമെന്നും, പെൻഷൻകാരുടെ ചികിത്സ പദ്ധതിയിൽ ഒ.പി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നന്മണ്ട പഞ്ചായത്ത് കൺെവൻഷൻ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. രാജീവൻ കൊളത്തൂർ അധ്യക്ഷത വഹിച്ചു. എൻ.കെ. ഗംഗാധരൻ, ടി.കെ. ബാലൻ, കെ. വേലായുധൻ, വിശ്വൻ നന്മണ്ട, പി. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. കാക്കൂരിൽ ഭീഷണിയായി തണൽമരങ്ങൾ നന്മണ്ട: കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ കാക്കൂർ ടൗണിലെ വീഴാറായ തണൽ മരങ്ങൾ വ്യാപാരികളെയും, യാത്രക്കാരെയും ആശങ്കയിലാക്കുന്നു. അഞ്ച് തണൽ മരങ്ങളാണ് വ്യാപാരികളിലും യാത്രക്കാരിലും ഭീതിയുണർത്തുന്നത്. കാക്കൂർ എൽ.പി സ്കൂളിനു സമീപത്തെ ആൽമരവും സ്കൂളും തമ്മിൽ ഒരുചാൺ വ്യത്യാസമേയുള്ളൂ. മഴ തുടരുമ്പോഴും കാറ്റ് വീശുമ്പോഴും അധ്യാപകരുടെ മാത്രമല്ല രക്ഷിതാക്കളുടെയും നെഞ്ചിടിപ്പ് വർധിക്കും. നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിനടുത്തും 11/4 ലും തണൽമരങ്ങൾ കടപുഴകി വീണത് ഇവരുടെ ആധി വർധിപ്പിക്കുന്നു. കോഴി മാലിന്യം തള്ളി നന്മണ്ട: തിരുമാല കണ്ടിത്തോടിനു താഴെ ഇറച്ചിക്കോഴി അവശിഷ്ടങ്ങൾ തള്ളി. 12ാം മൈൽ വളവ്-കൂളിപ്പൊയിൽ റോഡിലെ പാലത്തിനു സമീപമാണ് രാത്രി മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറയുന്നു. ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.