ചക്കാലക്കൽ എച്ച്.എസ്.എസ് പരിസ്ഥിതി സൗഹൃദ വിദ്യാലയം

\B \Bകൊടുവള്ളി: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം. സ്കൂളിലെ പരിസ്ഥിതി ക്ലബി​െൻറയും ദേശീയ ഹരിതസേനയുടെയും ആഭിമുഖ്യത്തിലാണ് സ്കൂളിനെ പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചത്. കാമ്പസിൽ ഖര, ജൈവ മാലിന്യങ്ങൾ സംഭരിച്ച് സംസ്കരിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തി. സ്കൂളിൽ തണൽമരങ്ങളും ഔഷധച്ചെടികളും നട്ടുപിടിപ്പിക്കുന്നതിനും തീരുമാനിച്ചു. ദേശീയ ഹരിതസേന കൺവീനർ വി. വിജയൻ ഉദ്ഘാടനം ചെയ്തു. വി.കെ. അനസ്, സി.പി. അബ്ദുസലാം, പി. നജീബ്, പി.കെ. അൻവർ, പി. ജലീൽ, ഷാജി നെല്ലിക്കുന്നുമ്മൽ, മൻസൂർ, അഷ്റഫ് എന്നിവർ സംസാരിച്ചു. Kdy-8 hss chakalakal .jpg ചക്കാലക്കൽ എച്ച്.എസ്.എസ് പരിസ്ഥിതി സൗഹൃദ വിദ്യാലയ പ്രഖ്യാപനം ദേശീയ ഹരിതസേന കൺവീനർ വി. വിജയൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.