പ്രതികൂല കാലാവസ്ഥ: പിതൃതർപ്പണ ക്രമീകരണം വിശ്വാസികൾക്ക് ആശ്വാസമായി

പ്രതികൂല കാലാവസ്ഥ: പിതൃതർപ്പണ ക്രമീകരണം വിശ്വാസികൾക്ക് ആശ്വാസമായി തിരുവമ്പാടി: മലയോര മേഖലയിലെ പ്രതികൂല കാലാവസ്ഥയിൽ പിതൃതർപ്പണത്തിന് പ്രത്യേക ക്രമീകരണങ്ങളൊരുക്കിയത് വിശ്വാസികൾക്ക് ആശ്വാസമായി. പുഴയിൽ ഇറങ്ങുന്നത് ഒഴിവാക്കാൻ പലയിടങ്ങളിലും ക്ഷേത്ര പരിസരങ്ങളിൽ തന്നെ പിതൃതർപ്പണത്തിന് സൗകര്യങ്ങളൊരുക്കി. പുഴയോരങ്ങളിൽ നടന്ന പിതൃതർപ്പണ ചടങ്ങിന് സുരക്ഷക്കായി പൊലീസുമുണ്ടായിരുന്നു. മഴയെ അവഗണിച്ച് സ്ത്രീകളുൾപ്പെടെ ആയിരങ്ങൾ ചടങ്ങുകൾക്കെത്തി. തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിലെ ബലിതർപ്പണത്തിന് നിരവധിയാളുകളെത്തി. ഇലഞ്ഞിക്കൽ പുഴയിൽ നടക്കേണ്ടിയിരുന്ന ചടങ്ങ് ക്ഷേത്രപരിസരത്തേക്ക് മാറ്റിയിരുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മചാരി ജ്ഞാന ചൈതന്യ കാർമികത്വം വഹിച്ചു. എസ്.എൻ.ഡി.പി ഇലഞ്ഞിക്കൽ ശാഖയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. താഴെ തിരുവമ്പാടി കൽപ്പുഴായി ശിവക്ഷേത്രത്തിലെ ബലിതർപ്പണത്തിന് ശ്രീജിത്ത് ശാന്തി, ക്ഷേത്രം മേൽശാന്തി അനിയൻ നമ്പൂതിരി എന്നിവർ കാർമികരായി. ക്ഷേത്രം പ്രസിഡൻറ് സുരേഷ് ബാബു, സെക്രട്ടറി ദിനീഷ് കൊച്ചു പറമ്പിൽ, മാതൃസമിതി പ്രസിഡൻറ് പ്രമീള, ശ്രീകല എന്നിവർ നേതൃത്വം നൽകി. Thiru 1: ഇരുവഴിഞ്ഞിപ്പുഴയോരത്ത് നടന്ന താഴെ തിരുവമ്പാടി കൽപ്പുഴായി ശിവക്ഷേത്രത്തിലെ ബലിതർപ്പണം * Thiru 2: ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.