യുവാവിനെ അക്രമിച്ച കേസ്: നടപടി സ്വീകരിക്കുന്നില്ലെന്ന് ലീഗ്

കല്ലാച്ചി: മൗവ്വഞ്ചേരി പള്ളിക്ക് സമീപമുള്ള വീട്ടിൽ ജൂലൈ 19ന് അർധരാത്രി അതിക്രമിച്ചു കയറി ശല്യംചെയ്ത സംഭവത്തിൽ വീട്ടുകാരി പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കാത്തത് ഗുരുതര വീഴ്ചയെന്ന് ലീഗ്. വീടിനടുത്തുെവച്ച് ആഗസ്റ്റ് എട്ടിന് പുലർച്ച ഒന്നര മണിക്ക് സംശയാസ്പദമായി കണ്ട ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാൾ തന്നെയാണ് നേരത്തെയും വീട്ടിലെത്തിയതെന്ന് പരാതിക്കാരി പറഞ്ഞിട്ടും പൊലീസ് ഇയാളെ കസ്റ്റഡിയിെലടുത്തില്ല. ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചവർക്കെതിരെ വധശ്രമത്തിന് കേെസടുക്കുകയും വീട്ടുകാർക്കും നാട്ടുകാർക്കും എതിരായി വ്യാജ വാർത്തകൾ നൽകുകയുമാണ്‌ പൊലീസ് ചെയ്തത്. കള്ളക്കേസ് എടുത്ത് പ്രതിയെ പിടികൂടിയവരെ വേട്ടയാടുന്ന പൊലീസ് നടപടിയിൽ നാദാപുരം പഞ്ചായത്ത് മുസ്ലിംലീഗ് നേതൃയോഗം പ്രതിഷേധിച്ചു. എം.പി. സൂപ്പി അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, വി.വി. മുഹമ്മദലി, മണ്ടോടി ബഷീർ, കാണിയാണ്ടി ഹമീദ്, നരിക്കോൽ അബ്ദുല്ല ഹാജി, എം.കെ. ജമാൽ ഹാജി, സുബൈർ ചേലക്കാട്, അബ്ബാസ് കണേക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.