മാലിന്യസംഭരണ യൂനിറ്റിനെതിരെ നാട്ടുകാർ ജനകീയ സമരത്തിന്

കൊടിയത്തൂർ: പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ചെറുവാടി പഴംപറമ്പിൽ പുതുതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന 'സീറോ വേസ്റ്റ്' മാലിന്യസംഭരണ യൂനിറ്റിനെതിരിൽ പ്രദേശവാസികൾ സമരത്തിനൊരുങ്ങുന്നു. പഴംപറമ്പിൽ പ്രദേശവാസികളുടെ യോഗം ചേർന്നു. വാർഡ് മെംബർ ടി.പി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ കെ. വി. അബ്ദുറഹിമാൻ സംസാരിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പഴംപറമ്പ് പ്രദേശത്ത് മാലിന്യസംഭരണ യൂനിറ്റ് സ്ഥാപിക്കുന്നതിലൂടെ കുടിവെള്ളവും പരിസരവും മലിനമാവുകയും ഗുരുതരമായ ആരോഗ്യപ്രശനങ്ങൾക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി. പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ടുപോകുന്നപക്ഷം ശക്തമായ സമര പരിപാടികളുമായി രംഗത്തുവരാനും യോഗത്തിൽ തീരുമാനമായി. നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: എസ്.എ.നാസർ (ചെയർ), ബഷീർ കുന്തണിക്കാവ് (കൺ) എം.പി.സുരേന്ദ്രൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.