പ്രളയ ബാധിത പ്രദേശങ്ങളിൽ സ്നേഹസ്പർശമായി എസ് വൈ എസ്

പ്രളയബാധിത പ്രദേശങ്ങളിൽ സ്നേഹസ്പർശമായി എസ്.വൈ.എസ് കൊടിയത്തൂർ: ഉരുൾപൊട്ടലിലും കനത്തമഴയിലും ദുരിതമനുഭവിക്കുന്ന പുല്ലൂരാംപാറയിലെ ജനങ്ങൾക്ക് ഒന്നാംഘട്ട സഹായങ്ങളുമായി എസ്.വൈ.എസ് മുക്കം സോൺ പ്രവർത്തകരെത്തി. പുല്ലൂരാംപാറയിൽ ഇലന്ത്കടവ് പാലത്തിന് സമീപം താമസിക്കുന്ന 30ഒാളം കുടുംബങ്ങളാണ് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പ്രയാസപ്പെട്ടത്. തുടർന്നും ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് എസ്.വൈ.എസ് സോൺ സെക്രട്ടറി മജീദ് പൂതൊടി പറഞ്ഞു. ഭക്ഷണക്കിറ്റ് വിതരണത്തിന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, എസ്.വൈ.എസ് ജില്ല ക്ഷേമകാര്യ സെക്രട്ടറി നാസർ ചെറുവാടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിൽസൺ, കുര്യാക്കോസ്, എസ്.വൈ.എസ് സോൺ പ്രസിഡൻറ് സി.കെ. ശമീർ വലിയപറമ്പ്, ബഷീർ ഹാജി, ഉസ്മാൻ മദനി, ലത്വീഫ് സഖാഫി തിരുവമ്പാടി, സലാം മുസ്ലിയാർ പുന്നക്കൽ, കരീം കക്കാട്, സുൽഫിക്കർ സഖാഫി തുടങ്ങിയവർ പങ്കെടുത്തു. kodi77.jpg ഉരുൾപൊട്ടിയ പുല്ലൂരാംപാറയിൽ എസ്.വൈ.എസ് മുക്കം സോൺ കമ്മിറ്റി നടത്തിയ ഭക്ഷണക്കിറ്റ് വിതരണം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.