ഓർമയും മറവിയും സമന്വയിപ്പിച്ച് ജീവിക്കുക ^ശ്രീകുമാരൻ തമ്പി

ഓർമയും മറവിയും സമന്വയിപ്പിച്ച് ജീവിക്കുക -ശ്രീകുമാരൻ തമ്പി ഓർമയും മറവിയും സമന്വയിപ്പിച്ച് ജീവിക്കുക -ശ്രീകുമാരൻ തമ്പി ചാലിയം: നടന്നുനീങ്ങാൻ രണ്ടു കാലുകൾ പോലെ ജീവിതാസ്വാദനത്തിന് ഓർക്കേണ്ടത് ഓർക്കുകയും മറക്കേണ്ടത് മറക്കുകയും വേണമെന്ന് സിനിമരംഗത്ത് സമഗ്ര സംഭാവനയർപ്പിച്ചവർക്കുള്ള ജെ.സി.ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി. കാൽ നൂറ്റാണ്ടിലേറെ ഉമ്പിച്ചി ഹാജി ഹൈസ്കൂൾ പ്രധാനാധ്യാപകനായിരുന്ന എ.കെ. ഇമ്പിച്ചിബാവയുടെ ഓർമയിൽ 1964 ബാച്ച് തയാറാക്കിയ 'സ്മൃതിപുരുഷൻ' സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തന്നിൽ ഒരു മതേതരസ്വത്വം രൂപപ്പെടുത്തുന്നതിൽ ചാലിയം സ്കൂളിൽ അധ്യാപകനായും കോഴിക്കോട്ട് ടൗൺ പ്ലാനറായും ജീവിച്ച കാലഘട്ടമാണ് സ്വാധീനം ചെലുത്തിയത്. മാപ്പിളപ്പാട്ടും ഒപ്പനയും ഖുർആനും പഠിച്ചത് ത​െൻറ ജീവിതത്തിലും കലാസൃഷ്ടികളിലും ആവോളം പ്രയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. അപ്പുക്കുട്ടൻ വള്ളിക്കുന്ന് സ്മരണിക ഏറ്റുവാങ്ങി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം നിർവഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് അനുസ്മരണപ്രഭാഷണവും ഇ.വി.അബ്ദുൽ വാഹിദ് സ്മരണിക സമർപ്പണവും നടത്തി. വി.പി.രവീന്ദ്രൻ, പ്രഫ.എം.അബ്ദുൽ അലി, മുംബൈ വാഷി ടൈംസ് ചീഫ് എഡിറ്റർ വി.കെ.എൻ.നായർ, കൃഷ്ണൻ കാരങ്ങാട്ട്, എ.കെ.റഷീദ് അഹമ്മദ്, പി.വി.ഹംസ ഷഹീം, മുൻ പി.എസ്.സി.അംഗം വി.ആയിഷ ബീവി, പി.വി.ഷംസുദ്ദീൻ, പി. ഷമീന, ടി. നീരജ്, ബി.കെ.പച്ചാട്ട്, പ്രഫ.ഇ.പി.ഇമ്പിച്ചിക്കോയ, സി.സ്നേഹ, യു.കലാനാഥൻ, ഡോ.എ.മുഹമ്മദ് ഹനീഫ, അബ്ദുല്ലത്തീഫ് നഹ, ഒ.ജയശ്രീ, അണ്ടിപ്പറ്റ് ബാബു, എ.വാസുദേവൻ എന്നിവർ ഇതോടൊപ്പം നടന്ന വിവിധ സെഷനുകളിൽ സംസാരിച്ചു. വി.ആർ.രഞ്ജിത്ത്, വി.ശാലിനി, എസ്. മാളവിക എന്നിവർ ശ്രീകുമാരൻ തമ്പി കവിതകൾക്ക് സംഗീതാവിഷ്കാരം നൽകി. photo" chaliyam10.jpg ചാലിയം ഉമ്പിച്ചിഹാജി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന എ.കെ. ഇമ്പിച്ചിബാവ മാസ്റ്റർ സ്മരണിക 'സ്മൃതിപുരുഷൻ' പ്രകാശനംചെയ്ത് ശ്രീകുമാരൻ തമ്പി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.