പ്രതികൂല കാലാവസ്ഥയെ കൂസാതെ പിതൃപുണ്യം തേടി ഭക്തർ

* തിരുനെല്ലിയിലും പൊന്‍കുഴിയിലുമായി ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി മാനന്തവാടി/സുൽത്താൻ ബത്തേരി: കാലവർഷ ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ വിപുലമായ ഒരുക്കങ്ങേളാടെ അതി സുരക്ഷയിലായിരുന്നു ഇത്തവണ ബലിതർപ്പണ ചടങ്ങുകൾ. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലും പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ജനങ്ങളെത്തി. കുത്തൊഴുക്കിനെ തുടർന്ന് വെള്ളം വഴി മാറ്റി വിട്ടാണ് തിരുനെല്ലിയിൽ ബലിതർപ്പണത്തിന് സൗകര്യം ഏർപ്പെടുത്തിയത്. പൊന്‍കുഴി പുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ അഗ്നിശമന സേന പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. കനത്ത മഴ തർപ്പണ ചടങ്ങുകൾക്കായി എത്തിയവരിൽ മുൻവർഷത്തേക്കാൾ നേരിയ കുറവുണ്ടാക്കിയിരുന്നു. തിരുനെല്ലിയിൽ ശനിയാഴ്ച പുലർച്ച 2.30 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് തർപ്പണ ചടങ്ങുകൾ നടന്നത്. വാധ്യാന്മാരായ ശ്രീധരൻ പോറ്റി, ശംഭു പോറ്റി, സുബ്രഹ്മണ്യൻ, ദാമോദരൻ പോറ്റി, ശ്രീകുമാരൻ പോറ്റി, രഞ്ജിത്ത് നമ്പൂതിരി, രാമചന്ദ്രൻ നമ്പൂതിരി, ഗണേശൻ എമ്പ്രാതിരി, ഡി.കെ. അച്യുത ശർമ, കെ. രാമചന്ദ്രശർമ, ശങ്കരനാരായണ ശർമ എന്നിവർ ബലിതർപ്പണ ചടങ്ങുകൾക്കും ക്ഷേത്ര മേൽശാന്തി എൻ. കൃഷ്ണൻ നമ്പൂതിരി പൂജകൾക്കും നേതൃത്വം നൽകി. ഭക്തരുടെ സൗകര്യാർഥം കൂടുതൽ ബലി, സാധന, വഴിപാട് കൗണ്ടറുകൾ തുറന്നിരുന്നു. സ്ത്രീകൾക്ക് വസ്ത്രം മാറ്റാൻ പ്രത്യേക സൗകര്യം ഒരുക്കി. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ 200ഒാളം പൊലീസുകാരെ കാട്ടിക്കുളം മുതൽ പാപനാശിനി വരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. അടിയന്തര സാഹചര്യം നേരിടാനായി അഗ്നി രക്ഷ യൂനിറ്റും ആരോഗ്യ സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയും പ്രിയദർശിനിയും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മുതൽ പ്രത്യേക സർവിസുകൾ നടത്തി. ക്ഷേത്രത്തിൽ എത്തിയവർക്കെല്ലാം ദേവസ്വം സൗജന്യ ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. പൊന്‍കുഴിയില്‍ പുലര്‍ച്ച മൂന്ന് മണിയോടെ ബലി കര്‍മങ്ങള്‍ ആരംഭിച്ചു. ക്ഷേത്രം ശാന്തി ഗിരീഷ് അയ്യര്‍ ബലികര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബലി കര്‍മങ്ങള്‍ നടത്തുന്നതിനായി ക്ഷേത്ര പരിസരത്ത് ഒരേസമയം 500 പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക ബലിത്തറയും ഒരുക്കിയിരുന്നു. ബലികര്‍മങ്ങള്‍ക്ക് എത്തുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി റവന്യൂ വകുപ്പി​െൻറ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ക്രോഡീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ബത്തേരി ഡിപ്പോയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി രാവിലെ നാല് മണി മുതല്‍ സര്‍വിസ് നടത്തി. SATWDL5 തിരുനെല്ലിയിൽ നടന്ന പിതൃതർപ്പണ ചടങ്ങിൽനിന്ന് SATWDL6, 7 പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ നടന്ന പിതൃതർപ്പണ ചടങ്ങുകളിൽനിന്ന് ----------------------------------- ഉൾവനത്തിൽ ഉരുൾപൊട്ടൽ ഭീതിയിൽ ആദിവാസി കോളനികൾ lead * പരപ്പൻപാറ, പാൽച്ചുരം കോളനികളിലെ കുടുംബങ്ങളാണ് ദുരിതത്തിൽ * പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം വടുവഞ്ചാൽ: ഉൾവനത്തിൽ ഉരുൾപൊട്ടൽ ഭീഷണിയിൽ കഴിയുന്ന പരപ്പൻപാറ, പാൽച്ചുരം കോളനികളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴ കനക്കുേമ്പാൾ ഈ രണ്ട് കോളനികളിലെയും കുടുംബങ്ങളെ താൽക്കാലികമായി മാറ്റിത്താമസിപ്പിക്കലാണ് പതിവ്. ഇത്തവണ പാൽച്ചുരം നിവാസികളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണം പരപ്പൻപാറക്കാരെ മാറ്റിത്താമസിപ്പിച്ചിട്ടില്ല. ഇവരുടെ കൃഷിഭൂമികൾ കോളനികളിൽ നിലനിർത്തിക്കൊണ്ടുതന്നെ വടുവഞ്ചാൽ, കാടാശ്ശേരി, കടച്ചിക്കുന്ന് പ്രദേശങ്ങളിലായി വീടുകൾ നിർമിച്ചു നൽകി അവിടേക്ക് ഇവരെ സ്ഥിരമായി മാറ്റിപ്പാർപ്പിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം. വടുവഞ്ചാലിൽനിന്ന് ഏഴ് കി.മീ ദൂരത്തിൽ ഉൾവനത്തിലാണ് പരപ്പൻപാറ ചോലനായ്ക്ക കോളനി. 13 കുടുംബങ്ങളിലായി 50ൽപരം ആളുകളാണ് കോളനിയിൽ കഴിയുന്നത്. രണ്ട് കി. മീറ്ററോളം കാട്ടിലെ വൻ പാറക്കെട്ടുകളിറങ്ങി കാട്ടാനകൾ വിഹരിക്കുന്ന ഊടുവഴികളിലൂടെ സഞ്ചരിച്ചു വേണം മൂപ്പൈനാട് പഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന നിലമ്പൂർ അതിർത്തിയായ പരപ്പൻപാറയിലെത്താൻ. വനവിഭവങ്ങൾ ശേഖരിച്ച് വിൽപന നടത്തിയാണ് കുടുംബങ്ങൾ കഴിയുന്നത്. വനാവകാശ നിയമപ്രകാരം വനംവകുപ്പ് ഇവർക്ക് കുറച്ച് ഭൂമി നൽകിയിട്ടുണ്ട്. എന്നാൽ, വാഹനങ്ങൾ എത്താത്തതിനാൽ വീടുകൾ നിർമിക്കുന്നതിനാവശ്യമായ സാമഗ്രികൾ ഇവിടേക്ക് എത്തിക്കുക അസാധ്യമാണ്. വർഷങ്ങൾക്ക് മുമ്പ് വനത്തിലുണ്ടായ ഉരുൾപൊട്ടലി​െൻറ ആഘാതം ഏറ്റുവാങ്ങിയ കുടുംബങ്ങളാണ് ഇവിടെയുള്ളത്. മഴ ശക്തമാകുേമ്പാൾ വടുവഞ്ചാലിലോ കടാശ്ശേരിയിലോ ഏതെങ്കിലും ഒഴിഞ്ഞ വീടുകളിലേക്ക് താൽക്കാലികമായി ഇവരെ മാറ്റിപ്പാർപ്പിക്കുകയാണ് പതിവ്. 11ാം വാർഡിൽപ്പെട്ട കടച്ചിക്കുന്ന് പാൽച്ചുരം നായ്ക്ക കോളനിയിലെ ഒമ്പത് കുടുംബങ്ങളുടെ കാര്യവും ഇതിന് സമാനമാണ്. കിലോമീറ്ററുകളോളം ദൂരെ ഉൾവനത്തിൽ അപകട മേഖലയിലാണ് കോളനി സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തുകയെന്നതും സാഹസിക പ്രവൃത്തിയാണ്. കടച്ചിക്കുന്നിലെ വനവിഭവ സംസ്കരണ കേന്ദ്രത്തിലേക്കാണ് ഈ കോളനിയിലെ കുടുംബങ്ങളെ താൽക്കാലികമായി പഞ്ചായത്ത്, റവന്യൂ അധികൃതർ ചേർന്ന് മാറ്റിത്താമസിപ്പിച്ചിട്ടുള്ളത്. ജില്ല ഭരണകൂടം അടിയന്തരമായി ഇടപെട്ട് സർക്കാറുമായി ബന്ധപ്പെട്ട് വനം, റവന്യൂ വകുപ്പുകളുടെ ഏകോപനമുണ്ടാക്കി ഇവരുടെ പുനരധിവാസത്തിനായി പദ്ധതി ആവിഷ്കരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. വനംവകുപ്പി​െൻറ ബഡേരി സെക്ഷനിൽ ഇതിനനുയോജ്യമായ തരിശു വനഭൂമി കിടക്കുന്നുണ്ട്. റവന്യൂ ഭൂമിയും നിലവിലുണ്ട്. അത് ഇവർക്കായി അനുവദിച്ചുകൊടുക്കണമെന്നും വീടുകൾ നിർമിക്കാൻ ധനസഹായവും അനുവദിക്കണമെന്നും പഞ്ചായത്ത് പ്രസിഡൻറ് ആർ. യമുന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യഹ്യാഖാൻ തലയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.