എന്നു നികത്തും ഈ നഷ്​ടങ്ങൾ

കോഴിക്കോട്: പുതുപ്പാടി കണ്ണപ്പൻകുണ്ടിൽ ദുരിതം ഉരുൾപൊട്ടലായപ്പോൾ ഗ്രാമവാസികൾക്ക് നഷ്ടപ്പെട്ടത് നിരവധി വർഷത്തെ അധ്വാനഫലം. പുഴ ഗതിമാറി ഒഴുകിയപ്പോൾ ചളിയിലും മലവെള്ളപ്പാച്ചിലിലും കൃഷി നശിച്ചവർ ഏറെയാണ്. 40ലധികം വീടുകളിൽ ചളിവെള്ളവും മണലും കുമിഞ്ഞുകൂടി കിടക്കുകയാണ്. പോർച്ചിൽ നിർത്തിയിട്ട കാറുകളും ബൈക്കുകളും മണ്ണിനടിയിൽ പുതഞ്ഞു. റോഡിനും തോടിനും ചേർന്ന് കെട്ടിയ മിക്ക മതിലുകളും തകർന്നിട്ടുണ്ട്. കണ്ണപ്പൻകുണ്ട് പുത്തൻവീട്ടിൽ അബ്ദുറസാക്കി​െൻറ വീടി​െൻറ ചെറിയ ഭാഗം മാത്രമാണ് അവശേഷിക്കുന്നത്. അടുക്കളയടക്കം ഉരുൾപൊട്ടലിൽ നശിച്ചു. അടുത്തുള്ള അനുജൻ മുഹമ്മദി​െൻറ വീട് നിന്നിരുന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് കോൺക്രീറ്റ് സ്ലാബ് മാത്രം. കണ്ണപ്പൻകുണ്ട്- വള്ള്യാട് റോഡി​െൻറ ഇരുവശങ്ങളിലെയും വീടുകൾ താമസ യോഗ്യമല്ലാത്ത അവസ്ഥയിലാണ്. പള്ളിവാതിൽക്കൽ റംലയുടെ വീടി​െൻറ തോടിനോട് ചേർന്ന ഭാഗം കാണാനില്ല. ചുമരും അടിത്തറയടക്കം വെള്ളം കൊണ്ടുപോയി. സമീപത്തെ ഫ്ലോർ മില്ലിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തെക്കേൽ സണ്ണി ജേക്കബി​െൻറ പോർച്ചിൽ നിർത്തിയ കാറി​െൻറ മുക്കാൽ ഭാഗത്തോളം മണൽ നിറഞ്ഞ അവസ്ഥയിലായിരുന്നു.. പോർച്ചിൽ നിർത്തിയിട്ട ബൈക്ക് പൂർണമായും മണലിൽ പുതഞ്ഞു. വീട്ടിലും വെള്ളം കയറി. മുക്കിലങ്ങാടി സൈനബയുടെ വീടിനകം നിറയെ രണ്ടടിയിലധികം ഉയരത്തിൽ ചളിമണ്ണടിഞ്ഞ് കിടക്കുകയാണ്. പാറക്കൽ ഷൈജു തോമസി​െൻറ ചുറ്റുമതിൽ പൂർണമായും തകർന്നു. വീട്ടിലും മണലും ചളിയും കെട്ടിക്കിടക്കുകയാണ്. അയൽവാസി കുന്നേൽ ചന്ദ്ര​െൻറ മതിലും നാമാവശേഷമായി. അതിനിടെ, കഴിഞ്ഞ ദിവസം റവന്യൂ അധികൃതർ പ്രാഥമിക കണക്കെടുപ്പ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.