ഹയർ ഗുഡ്​സ്​ അസോസിയേഷൻ

കോഴിക്കോട്: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഒാണേഴ്സ് അസോസിയേഷൻ (പന്തൽ ഡെക്കറേഷൻസ് ലൈറ്റ് ആൻഡ് സൗണ്ട്സ്) 28ാമത് ജില്ല സമ്മേളനം പുറക്കാട്ടിരി ഹിൽടോപ് ഒാഡിറ്റോറിയത്തിൽ സിനിമ താരം കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.പി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് വി. അഹമ്മദ് കോയ അവതരിപ്പിച്ചു. ജില്ല ട്രഷറർ പി.ടി. ബാബുരാജ് വരവ്-ചെലവ് കണക്ക് ബോധിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് എ.പി. അഹമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. പ്രകാശൻ കട്ടിപ്പാറ ദുരന്തത്തിൽ ജീവൻ പണയംവെച്ച് സന്നദ്ധ പ്രവർത്തനം നടത്തിയവരെ ആദരിച്ചു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗം യു.വി. പ്രദീപ് കുമാർ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയവരെ ആദരിച്ചു. എം.വി.ആർ കാൻസർ സ​െൻററിലെ ഡോ. ദിനേശ് മാകുനി ബോധവത്കരണ ക്ലാസ് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ, സീനിയർ വൈസ് പ്രസിഡൻറ് സി.പി. മമ്മുഹാജി, ട്രഷറർ പി. ശംസുദ്ദീൻ മലപ്പുറം, സെക്രട്ടറി എൻ.എം. ജോർജ് വയനാട് എന്നിവർ സംസാരിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.ടി. മനോഹരൻ സംഘടനയുടെ സഹായനിധിയായ ഹൗ ആക്ട് വിതരണം ചെയ്തു. സെക്രേട്ടറിയറ്റ് മാർച്ചിൽ കൂടുതൽ അംഗങ്ങളെ പെങ്കടുപ്പിച്ച ഒാർക്കാേട്ടരി മേഖലയെ സംസ്ഥാന പ്രസിഡൻറ് എ.പി. അഹമ്മദ് കോയ ആദരിച്ചു. ജില്ല സെക്രട്ടറി പി. രാജീവ് സ്വാഗതവും പി.പി.സി. നദീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.