സഹകരണ ബാങ്കുകൾക്കെതിരായ നീക്കത്തെ പ്രതിരോധിക്കണം

കോഴിക്കോട്: സഹകരണ ബാങ്കുകൾക്കെതിരെയുള്ള നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. സഹകരണ വകുപ്പി​െൻറ കേരളത്തിലെ മികച്ച ജില്ല സഹകരണ ബാങ്കിനുള്ള അവാർഡ് നേടിയ കെ.ഡി.സി ബാങ്കിനും പാലാ കീഴ്തടിയൂർ സഹകരണ ബാങ്ക് ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള അവാർഡ് നേടിയ കൊടിയത്തൂർ സഹകരണ ബാങ്ക് പ്രസിഡൻറ് ഇ. രമേശ് ബാബുവിനുമുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള ൈപ്രമറി കോഓപറേറ്റിവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അസോസിയേഷൻ ജില്ല പ്രസിഡൻറ് അഡ്വ. ജി.സി. പ്രശാന്ത്കുമാർ അധ്യക്ഷതവഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, അഡ്വ. പി. സതീദേവി, മനയത്ത് ചന്ദ്രൻ, വി.പി. കുഞ്ഞികൃഷ്ണൻ, എം. ബാലകൃഷ്ണൻ, സി.വി. അജയൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, എൻ.വി. കോയ, അഷ്റഫ് മണക്കടവ് എന്നിവർ സംസാരിച്ചു. ജില്ല സഹകരണ ബാങ്ക് ജനറൽ മാനേജർ അബ്ദുൽ സി. മുജീബ്, ഇ. രമേശ് ബാബു എന്നിവർ മറുപടി പ്രസംഗം നടത്തി. വിജയൻ സി. മേനോൻ സ്വാഗതവും ജയൻ നന്മണ്ട നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.