സംസ്ഥാനത്ത് 8000 പ്രത്യേക ചന്തകൾ ആരംഭിക്കും -മന്ത്രി ടി.പി. രാമകൃഷ്‌ണൻ

കോഴിക്കോട്: ഓണം-ബക്രീദ് ചന്തകൾക്കു പുറമെ സംസ്ഥാനത്ത് 8000 പ്രത്യേക ചന്തകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ. സപ്ലൈകോയുടെ ഓണം-ബക്രീദ് ഫെയർ ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിവകുപ്പി​െൻറ കീഴിൽ 30 ശതമാനം വിലക്കിഴിവിൽ 2000 പച്ചക്കറി ചന്തകളും പുതുതായി ആരംഭിക്കും. പഞ്ചായത്ത് അടിസ്ഥാനത്തിൽ കുടുംബശ്രീയുടെ ചന്തകളും തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.