വ്യാജ വിഡിയോ: എം.​െഎ. ഷാനവാസ്​ എം.പി പരാതി നൽകി

കൽപറ്റ: തനിെക്കതിരെ ബോധപൂർവം സാമൂഹിക മാധ്യമങ്ങളിൽ അപവാദം പ്രചരിപ്പിക്കുന്നതിനെതിരെ എം.െഎ. ഷാനവാസ് എം.പി സൈബർ സെല്ലിൽ പരാതി നൽകി. ജൂണിൽ അടിവാരം ചിപ്പിലിത്തോട് ചുരം ബദൽ റോഡുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ പെങ്കടുക്കാതിരുന്നതിന് നൽകിയ വിശദീകരണം അടർത്തിയെടുത്ത് വ്യാജ വിഡിയോ നിർമിച്ച് തന്നെ അപകീർത്തിപ്പെടുത്തുകയാണെന്ന് എം.പി ആേരാപിച്ചു. ചിപ്പിലിത്തോട് യോഗം വിളിച്ചുചേർത്ത ജോർജ് എം.േതാമസ് എം.എൽ.എ തന്നെ ക്ഷണിച്ചിരുന്നില്ല. അന്ന് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിൽനിന്ന് 'ക്ഷണിക്കാതെപോകാൻ പറ്റുമോ' എന്നത് അടർത്തിയെടുത്താണ് കാലവർഷക്കെടുതിയുടെ സമയത്ത് തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത്. അധാർമികവും ക്രൂരവുമായ തേജോവധമാണിതെന്നും സി.പി.എമ്മാണ് ഇതി​െൻറ പിന്നിലെന്നും ഷാനവാസ് എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.