ഹരി താളം നിർത്തി; ചില സ്വപ്​നങ്ങൾ ബാക്കിവെച്ച്​

സ്വന്തം ലേഖകൻ കോഴിക്കോട്: താളമിട്ട് ആസ്വാദകരുടെ ഹൃദയം കവർന്ന വാദ്യകലാകാരൻ ഹരിനാരായണൻ വിട പറഞ്ഞത് സംഗീത സ്വപ്നങ്ങൾ ബാക്കിെവച്ച്. സിത്താറിസ്റ്റ് വിനോദ് ശങ്കറുമൊത്ത് 'ഥുമരി'യെന്ന ഹിന്ദുസ്ഥാനി സംഗീതപരിപാടി നടത്താനിരിെക്കയാണ് ഇൗ കലാകാരൻ തിരശ്ശീലക്ക് പിന്നിലേക്ക് മാഞ്ഞത്. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ബേപ്പൂരിലെ അദ്ദേഹത്തി​െൻറ വീടായ 'ഒാംശക്തി'യിൽ വെച്ചാണ് ആർട്ടിസ്റ്റ് കലക്റ്റിവി​െൻറ നേതൃത്വത്തിൽ 'രാധേ ശ്യാം' എന്ന പേരിൽ സംഗീത പരിപാടി നടത്താനിരുന്നത്. അതിനുള്ള തിരക്കിട്ട ഒരുക്കങ്ങൾക്കിടെയാണ് അദ്ദേഹത്തെ വിധി തട്ടിപ്പറിച്ചത്. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത രൂപമായ ദുമ്‌രിയുടെ ഭാവസൗന്ദര്യം മലയാളത്തിനു പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പരിപാടിയിൽ പക്ക്വാജും ഡോലക്കുമായിരുന്നു ഹരിനാരായണൻ കൈകാര്യം ചെയ്യാനിരുന്നത്. കോഴിക്കോെട്ട സംഗീത -സാംസ്കാരിക കൂട്ടായ്മകളിൽ നിറസാന്നിധ്യമായിരുന്ന ഹരി നാരായണൻ സംഗീതാസ്വാദകര്‍ക്ക് എന്നും പ്രിയങ്കരനായിരുന്നു. മൃദംഗത്തിലും തബലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഹരിനാരായണൻ അഭിനയ േമഖലയിലും ത​െൻറ കഴിവു തെളിയിച്ചു. ജോണ്‍ എബ്രഹാമി​െൻറ 'അമ്മ അറിയാന്‍' എന്ന സിനിമയിലെ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് ശ്രദ്ധേയ വേഷം. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, ചാർലി, കിസ്മത് തുടങ്ങിയ മലയാള സിനിമകളിലും ഹരിനാരായണ​െൻറ സാന്നിധ്യമുണ്ടായിരുന്നു. തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുേമ്പാൾതന്നെ മൃദംഗം പഠിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് മൃദംഗം ഡിപ്ലോമ കോഴ്സിന് കലാമണ്ഡലത്തിൽ ചേർന്നു. കോഴിക്കോട്ട് മണി അയ്യരുടെ ശിഷ്യ​െൻറ കീഴിലും മൃദംഗം പഠിച്ചു. അതിനു ശേഷം ചെന്നൈയിലും ഉപരിപഠനം നടത്തി. കുറച്ചു വർഷം ഗൾഫിൽ ജോലി ചെയ്തു. കോഴിക്കോെട്ട ഒട്ടുമിക്ക സാംസ്കാരിക നായകന്മാരോടും അടുത്ത ബന്ധം പുലർത്തിയിരുന്നു. റസാഖെന്ന പഴയ ഗായകനെക്കുറിച്ചുള്ള മുഖദാവിലെ വിളക്ക്, ഖയാല്‍ മൊയ്തീനെന്ന മാപ്പിളപ്പാട്ട് കലാകാരനെക്കുറിച്ചുള്ള ഖയാല്‍ കെസ് ഖിസ തുടങ്ങിയ ഡോക്യുമ​െൻററികളും ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.