പോർങ്ങോട്ടൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണം

കൊടുവള്ളി: പോർങ്ങോട്ടൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കടക വാവു ബലിതർപ്പണം നടത്തി. രാധാകൃഷ്ണൻ ഉണ്ണികുളം കർമികത്വം വഹിച്ചു. മോഹനൻ, സാബുകുമാർ, ഒ. സദാനന്ദൻ, എ.പി. സദാനന്ദൻ എന്നിവർ നേതൃത്വം നൽകി. പ്രകൃതിക്ഷോഭം കാരണം മറ്റു സ്ഥലങ്ങളിൽ ബലിതർപ്പണത്തിന്ന് സൗകര്യമില്ലാത്തതിനാൽ ഭക്തജനങ്ങളുടെ അഭ്യർഥന മാനിച്ച് ബലിയിടാൻ സൗകര്യമൊരുക്കിയത് ജനങ്ങൾക്ക് ആശ്വാസമായി. പരിശീലനം നൽകി കൊടുവള്ളി: കുടുംബശ്രീ മിഷ​െൻറ സഹകരണത്തോടെ കൊടുവള്ളി സി.ഡി.എസ് നടപ്പാക്കുന്ന വാർഡ്തല വിജിലൻറ് ഗ്രൂപ് അംഗങ്ങൾക്ക് ഏകദിന പരിശീലനം നൽകി. നഗരസഭ സ്ഥിരംസമിതി ചെയർമാൻ കെ. ബാബു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പി.സി. വിമല അധ്യക്ഷതവഹിച്ചു. കെ. ജമീല, പി.കെ. ഷീബ എന്നിവർ സംസാരിച്ചു. ജില്ല റിസോഴ്സ് പേഴ്സൺ ഷറീന മജീദ്, അഡ്വ. രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. സജില സുരേഷ് സ്വാഗതവും ഗീതാകുമാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.