ബേപ്പൂർ അങ്ങാടിയിലെ ടവർ നിർമാണത്തിനെതിരെ ജനകീയ പ്രകടനം; ആക്​ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

ബേപ്പൂർ: ബേപ്പൂർ അങ്ങാടിയിൽ ഭീമൻ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. അങ്ങാടിയിലെ നിരവധി വ്യാപാരസ്ഥാപനങ്ങളുടെയും സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ, അൽമദ്റസത്തുൽ റഹ്മാനിയ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൊട്ടടുത്തുള്ള കെട്ടിടത്തിന് മുകളിലാണ് ടവർ നിർമാണത്തിനുള്ള നീക്കം രഹസ്യമായി ആരംഭിച്ചത്. ഏതാണ്ട് പകുതി ഉയരത്തിൽ ടവർ ഉയർന്നുകഴിഞ്ഞതിന് ശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. നിർമാണ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി നാട്ടുകാരാണ് അടിയന്തരമായി ആക്ഷൻ കമ്മിറ്റിക്ക് രൂപം കൊടുത്തത്. അതേസമയം, ശനിയാഴ്ച രാവിലെ ടവർ നിർമാണം തുടർന്നപ്പോൾ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് സാന്നിധ്യത്തിൽ ടവർ നിർമാണം നടത്തുവാനാണ് കരാറുകാരന് നിർദേശം ലഭിച്ചതെന്ന് മനസ്സിലാക്കി പ്രതിഷേധ പ്രകടനം പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി. നാട്ടുകാരുടെ ഒന്നിച്ചുള്ള എതിർപ്പിനെ തുടർന്ന് പൊലീസ് നിർദേശപ്രകാരം തൽക്കാലം നിർമാണം നിർത്തിവെപ്പിച്ചു. വൈകീട്ട് സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാംസ്കാരിക സംഘടനകളുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം ചേർന്ന് സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. പാതി പൂർത്തീകരിച്ച ടവർ എടുത്തുമാറ്റുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ചു. സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലും അൽമദ്റസത്തുൽ റഹ്മാനിയ്യയിലും പഠിക്കുന്ന 250ഒാളം കൊച്ചുകുട്ടികളെയും തൊട്ടടുത്തുതന്നെ സ്ഥിതി ചെയ്യുന്ന ഐ.ടി.ഐ വിദ്യാർഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. photo: byp10.jpg ബേപ്പൂർ അങ്ങാടിയിൽ വിദ്യാഭ്യാസ സ്ഥാപനത്തി​െൻറ തൊട്ടടുത്തായി സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുകളിൽ നിർമാണം പുരോഗമിക്കുന്ന മൊബൈൽ ടവർ ബേപ്പൂർ ബസ്സ്റ്റാൻഡിലെ ബസ് ജീവനക്കാർ നാളെ പണിമുടക്കുന്നു ബേപ്പൂർ: ബേപ്പൂർ ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകളിലെ ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കുന്നു. ഇതുകാരണം ബേപ്പൂരിൽ ബസ് ഗതാഗതം സ്തംഭിക്കും. 70ഒാളം ബസുകൾ കോഴിക്കോടി​െൻറ വിവിധ സ്ഥലങ്ങളിലേക്കും ഫറോക്ക്, കൊണ്ടോട്ടി ഭാഗങ്ങളിലേക്കുമായി ബേപ്പൂർ ബസ്സ്റ്റാൻഡിൽനിന്നു പുറപ്പെടുന്നുണ്ട്. 2006 മുതൽ ലഭിക്കേണ്ട ഡി.എ അനുവദിച്ചു കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂർ പണിമുടക്കിന് ജീവനക്കാർ തയാറെടുക്കുന്നത്. സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിലാണ് സൂചന പണിമുടക്ക് നടത്തുന്നത്. അതേസമയം, യാത്ര നിഷേധിച്ചുകൊണ്ടുള്ള പ്രാദേശികമായ പണിമുടക്ക് പ്രഖ്യാപനത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.