മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് റെസിഡൻറ്​സ് അസോസിയേഷ​െൻറ കൈത്താങ്ങ്

രാമനാട്ടുകര: രാമനാട്ടുകര മുനിസിപ്പാലിറ്റി റെസിഡൻറ്സ് അസോസിയേഷൻ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മഴക്കെടുതികളാൽ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ മുൻകൈയെടുക്കുന്നു. വിവിധ റെസിഡൻറ്സ് അസോസിയേഷനുകളിൽനിന്നും രാമനാട്ടുകര ടൗണിലെ വ്യാപാരികളിൽനിന്നും സുമനസ്സുകളിൽനിന്നും സ്വരൂപിക്കുന്ന ആഹാര സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും മറ്റും ഞായറാഴ്ച വാഹനങ്ങളിൽ ശേഖരിച്ച് വയനാടി​െൻറ വിവിധ പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കെത്തിക്കാൻ രാമനാട്ടുകര റെസിഡൻറ്സ് അസോസിയേഷൻ ഏകോപന സമിതിയംഗങ്ങൾ ഞായറാഴ്ച യാത്ര പുറപ്പെടും. ഫ്ലാഗ് ഓഫ് കർമം ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ നിർവഹിക്കും. ഇതിലേക്കാവശ്യമായ സഹായങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും സുമനസ്സുകളുടെ പങ്കാളിത്തം ഉണ്ടാവണമെന്നും യാത്രയെ നയിക്കുന്ന റെസിഡൻറ്സ് അസോസിയേഷൻ ഏകോപന സമിതി പ്രസിഡൻറ് ബഷീർ പറമ്പൻ, സെക്രട്ടറി രവീന്ദ്രനാഥ് മാസ്റ്റർ എന്നിവർ അഭ്യർഥിച്ചു. photo virakupura33.jpg ശക്തമായ മഴയിൽ കല്ലമ്പാറ മൂത്തേടത്ത് സിറാജി​െൻറ വീടിനോടനുബന്ധിച്ച വിറകുപുര പൂർണമായും തകർന്ന നിലയിൽ മഴയിൽ വിറകുപുര തകർന്നു ഫറോക്ക്: ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലുമായി വീടിനോട് ചേർന്ന വിറകുപുര തകർന്നു. കല്ലമ്പാറയിലെ മൂത്തേടത്ത് സിറാജി​െൻറ വിറകുപുരയാണ് തകർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.