ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സംഘമെത്തി

മാവൂർ: ഗ്രാമപഞ്ചായത്തിൽ മഴക്കാല കെടുതിമൂലം ജനങ്ങളെ മാറ്റിത്താമസിപ്പിച്ച ദുരിതാശ്വാസ ക്യാമ്പുകൾ ചെറൂപ്പ ഹെൽത്ത് യൂനിറ്റിലെ മെഡിക്കൽസംഘം സന്ദർശിച്ചു. ക്യാമ്പുകളിൽ രോഗികളെ പരിശോധിക്കുകയും ആരോഗ്യ പ്രശ്നങ്ങൾ ആരായുകയും ചെയ്തു. കച്ചേരിക്കുന്ന് സാംസ്കാരിക നിലയം, വളയന്നൂർ ജി.എൽ.പി സ്കൂൾ, മേച്ചേരിക്കുന്ന് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് സന്ദർശിച്ചത്. പകർച്ച വ്യാധികൾക്കെതിരെ മുൻകരുതലുകളെടുക്കാൻ നിർദേശിച്ചു. വിവിധ സ്ഥലങ്ങളിൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊതുകിണറുകൾ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. വെള്ളത്തി​െൻറ അളവ് കുറയുന്ന മുറക്ക് ആശ, കുടുംബശ്രീ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ആവശ്യമായ സ്ഥലങ്ങളിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾക്ക് രൂപംനൽകി. ക്ലോറിനേഷന് ആവശ്യമായ ബ്ലീച്ചിങ് പൗഡർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്തി​െൻറ നിർദേശാനുസരണം ചെറൂപ്പ ഹെൽത്ത് സ​െൻററിൽ ലഭ്യമാക്കിയിട്ടുണ്ട്. പകർച്ചവ്യാധികൾ കണ്ടെത്തിയാൽ അടിയന്തരമായി ഹെൽത്ത് സ​െൻററുമായി ബന്ധപ്പെടാനും നിർദേശിച്ചു. ചെറൂപ്പ എം.സി.എച്ച് യൂനിറ്റിലെ മെഡിക്കൽ ഓഫിസർ ഡോ. ജയരാജ് ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൽ മജീദ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. സുരേഷ് കുമാർ, സി. ആരിഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പി.പി. സുലൈമാൻ, ടി. രജീഷ് തുടങ്ങിയവർ പങ്കെടുത്തു. Photo mvr health visit മാവൂർ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ചെറൂപ്പ ഹെൽത്ത് യൂനിറ്റിലെ മെഡിക്കൽ സംഘം സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.