നഷ്​ടപരിഹാരം നല്‍കണം

താമരശ്ശേരി: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് പുതുപ്പാടി പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മട്ടിക്കുന്ന്, കണ്ണപ്പന്‍കുണ്ട് ഭാഗത്ത് മലവെള്ളപ്പാച്ചിലില്‍ അമ്പതോളം വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. ഇതില്‍ പലവീടുകളും ഉപയോഗശൂന്യമായി. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവെച്ചുകൊടുക്കാനും മറ്റുള്ളവര്‍ക്ക് മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണം. പ്രദേശത്തെ റോഡുകള്‍, പാലങ്ങള്‍, വൈദ്യുതിപോസ്റ്റുകൾ തുടങ്ങിയവ നശിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ഇവ പുനര്‍നിര്‍മിക്കാന്‍ നടപടി വേണം. കഴിഞ്ഞവര്‍ഷം പഞ്ചായത്തിലെ നാല് ,ആറ് വാര്‍ഡുകളില്‍ അടിവാരം, പൊട്ടിക്കൈ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലില്‍ നാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഇതുവരെ ലഭ്യമായിട്ടില്ല. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതായി പഞ്ചായത്ത് ലീഗ് കമ്മിറ്റി അറിയിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഒ.കെ.ഹംസ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.