ഉരുൾപൊട്ടലിൽ തകർന്നത് മുജീബി​െൻറ കഠിനാധ്വാനം

ഈങ്ങാപ്പുഴ: കഴിഞ്ഞ ദിവസത്തെ ഉരുൾപൊട്ടലിൽ തകർന്നത് മട്ടിക്കുന്ന് തുടരാപ്പുഴ മുജീബി​െൻറ ആറുവർഷത്തെ അധ്വാനം. കൂലിപ്പണി ചെയ്ത് പണിതുയർത്തിയ വീടാണ് മലവെള്ളപ്പാച്ചിലിൽ തകർന്നത്. കൂലിപ്പണി ചെയ്തും ചിട്ടി വഴിയും വായ്പ വാങ്ങിയും ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമിച്ച വീടാണ് തകർന്നത്. 17ന് പുതിയ വീട്ടിൽ കയറി താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു മുജീബ്. മട്ടിക്കുന്ന് പാലത്തി​െൻറ സമീപത്ത് നിർമിച്ച വീടി​െൻറ അടിത്തറ ഇളക്കിയാണ് മലവെള്ളം കടന്നു പോയത്. മട്ടിക്കുന്ന് പാലത്തി​െൻറ ഇരുവശത്തേക്കുമൊഴുകിയ മലവെള്ളം മുജീബി​െൻറ വീടിനുള്ളിലൂടെയാണ് ഒഴുകുന്നത്. തൊട്ടടുത്തെ തറവാട് വീടും മലവെള്ളത്തിൽ തകർന്നു. രണ്ടു കുടുംബങ്ങളും മണൽവയൽ എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.