സർക്കാർ സമുദായത്തെ അവഗണിക്കുന്നു -വെള്ളാപ്പള്ളി നടേശൻ

ചേളന്നൂർ: സംഘടനയുടെ കോളജുകൾക്ക് േകാഴ്സുകൾ അനുവദിക്കാതെ സർക്കാർ അവഗണിക്കുകയാണെന്ന് എസ്.എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചേളന്നൂർ ശ്രീനാരായണ ഗുരു കോളജ് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴ്സുകൾ അനുവദിക്കാൻ വർഷാവർഷം തുക അടച്ചുപോവുകയല്ലാതെ കോഴ്സുകൾ അനുവദിക്കുന്നില്ല. േകാഴ്സുകൾ തരേണ്ട സർക്കാർ 50 കൊല്ലംകൊണ്ട് എന്തുതന്നു എന്നും ബാക്കിയുള്ളവർക്ക് എന്തുനൽകി എന്നും പരിശോധിക്കുേമ്പാൾ പിന്നാക്കവിഭാഗത്തിന് നിരാശയേ ഉള്ളൂവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പൊതുനന്മക്ക് എന്തുനൽകാൻ തയാറായാലും ഭരണത്തിൽ രാഷ്ട്രീയ സ്വാധീനമില്ലാത്തതാണ് അവഗണിക്കാൻ കാരണം. എന്തുെകാണ്ടാണ് ജനപ്രതിനിധികൾ വാങ്ങിച്ചുതരാത്തത് എന്ന് ചോദിക്കുന്നില്ല. ആർ. ശങ്കർ അനുവദിച്ചതിനുേശഷം മലബാറിൽ ഒറ്റ കോളജ് പോലും സംഘടനക്ക് നേടാൻ കഴിയാത്തത് കൂട്ടായ്മയില്ലാത്തതുകൊണ്ടാണെന്നും അതുകൊണ്ടുതന്നെ തനിക്ക് അഭിമാനിക്കാനുള്ള വകയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നിയമനങ്ങൾപോലും നികത്താൻ കഴിയുന്നില്ല. മുഖ്യമന്ത്രിയെ വിവരം അറിയിച്ചിരുന്നു. മറ്റൊന്നിനും ആശ്രയമില്ലാതെ വന്നപ്പോഴാണ് എസ്.എൻ ട്രസ്റ്റ് സ്വാശ്രയ കോളജിലേക്ക് നീങ്ങിയത്. സമുദായത്തിനു മാത്രമല്ല, എല്ലാ വിഭാഗങ്ങൾക്കും പഠിക്കാൻ വേണ്ടിയാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. വി. ദേവിപ്രിയ അധ്യക്ഷത വഹിച്ചു. എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം പി.എം. രവീന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. സന്തോഷ് അരയാക്കണ്ടി, ചേളന്നൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭ, പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, ബ്ലോക് അംഗം വി.എം. മുഹമ്മദ് മാസ്റ്റർ, വാർഡംഗം പി.കെ. കവിത എന്നിവർ സംബന്ധിച്ചു. മുൻ പ്രിൻസിപ്പൽ വി.ആർ. സുധീഷിനെ ചടങ്ങിൽ ആദരിച്ചു. ലോഗോ പ്രകാശനം പ്രീതി നടേശൻ നിർവഹിച്ചു. പ്രഫ. സി. വിനോദ്കുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.