താഴാൻ മടിച്ച് വെള്ളപ്പൊക്കം

മാവൂർ: പുഴകൾ കവിഞ്ഞൊഴുകിയതിനെ തുടർന്ന് ഉയർന്ന ജലനിരപ്പ് താഴ്ന്നുതുടങ്ങി. വെള്ളിയാഴ്ച ജലനിരപ്പ് മൂന്ന് അടിേയാളം മാത്രമാണ് താഴ്ന്നത്. പ്രാദേശിക റോഡുകൾ ഇപ്പോഴും വെള്ളത്തിലാണ്. മാവൂർ-കൂളിമാട്, ചെറൂപ്പ-ഉൗർക്കടവ് റോഡുകളിൽനിന്ന് വെള്ളം ഇറങ്ങി. മാവൂർ-കോഴിക്കോട് മെയിൻറോഡിൽ വ്യാഴാഴ്ച രാത്രിയോടെ വെള്ളം കയറിയിരുന്നെങ്കിലും ഗതാഗതത്തിന് തടസ്സമുണ്ടായില്ല. ചെറൂപ്പ-കുറ്റിക്കടവ്, കൽപ്പള്ളി-ആയംകുളം, െതങ്ങിലക്കടവ്-ആയംകുളം, തെങ്ങിലക്കടവ്-കണ്ണിപ്പറമ്പ് റോഡുകൾ വെള്ളത്തിലാണ്. തെങ്ങിലക്കടവ്-ചെറൂപ്പ ലിങ്ക് റോഡ്, പൈപ്പ് ലൈൻ റോഡ്, മണന്തലക്കടവ് റോഡ് എന്നിവയും വെള്ളത്തിനടിയിലായി. മണന്തലക്കടവ്, കുറ്റിക്കടവ്, ആയംകുളം ഭാഗങ്ങളിൽനിന്ന് െവള്ളിയാഴ്ചയും തോണിയിലാണ് ജനങ്ങൾ മറ്റു സ്ഥലങ്ങളിലേക്കെത്തിയത്. ആമ്പിലേരി, ആയംകുളം, മേച്ചേരിക്കുന്ന്, തീർഥകുന്ന്, മണന്തലക്കടവ് ഭാഗങ്ങൾ ഒറ്റപ്പെട്ടു. തെങ്ങിലക്കടവ് ആമ്പിലേരിയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ മുക്കത്തുനിന്ന് ഫയർഫോഴ്സെത്തി ബോട്ടിലാണ് ആശുപത്രിയിലെത്തിച്ചത്. തെങ്ങിലക്കടവ്, കുറ്റിക്കടവ് അങ്ങാടികൾ ഭാഗികമായി വെള്ളത്തിലാണ്. മാവൂർ ഗ്രാമപഞ്ചായത്തിൽ 300ഒാളം കുടുംബങ്ങളെ വ്യാഴാഴ്ച മാറ്റിപ്പാർപ്പിച്ചിരുന്നു. നിരവധി കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കച്ചേരിക്കുന്ന് സാംസ്കാരിക നിലയം, വളയന്നൂർ ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമാണ് കുടുംബങ്ങൾ കഴിയുന്നത്. ട്രാൻസ്ഫോർമറുകളടക്കം വെള്ളത്തിലായതിനെതുടർന്ന് പലയിടത്തും വൈദ്യുതി മുടങ്ങി. ചീനിമരം കടപുഴകി; അപകടഭീഷണി ഒഴിയാതെ മാവൂർ-കോഴിക്കോട് റോഡ് മാവൂർ: കാലവർഷത്തിൽ നിരവധി ചീനിമരങ്ങൾ കടപുഴകിയ പാറമ്മൽ-ചെറൂപ്പ ഭാഗത്ത് വീണ്ടും മരം വീണു. കൽപള്ളി പാലത്തിനുസമീപമാണ് കൂറ്റൻ ചീനി കടപുഴകിയത്. കൽപള്ളി ഗ്രൗണ്ടിലേക്കാണ് മരം വീണതെങ്കിലും റോഡരികും പാർശ്വഭിത്തിയും തകർന്നു. ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ ഭാരം കയറ്റിയ വാഹനങ്ങൾക്ക് ഇവിടെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. റോഡും ഇടിയാൻ സാധ്യതയേറെയാണ്. ദിവസങ്ങൾക്കുമുമ്പ് മരങ്ങൾ മുറിച്ചുമാറ്റാൻ അധികൃതർ തുടങ്ങിയെങ്കിലും പൂർത്തിയാക്കിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.