വൻ ദുരന്തം ഒഴിവായത്​ അവസരോചിത ഇടപെടൽ മൂലം

ഇൗങ്ങാപ്പുഴ: മലയോരമേഖലയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ ദുരിതങ്ങൾ വൻ ദുരന്തത്തിലേക്ക് വഴിമാറാതിരുന്നത് അധികൃതരുടെയും പ്രദേശവാസികളുടെയും അവസരോചിത ഇടപെടൽ മൂലം. ബുധനാഴ്ച രാത്രിയോടെ അസാധാരണ മലവെള്ളം കണ്ടതിനെ തുടർന്ന് താമരശ്ശേരി ഡിവൈ.എസ്.പി ബിജുരാജ്, സി.െഎ. അഗസ്റ്റിൻ, എസ്.െഎ. സായൂജ് എന്നിവരുടെ നേതൃത്വത്തിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആൾക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇതാണ് ദുരന്തത്തി​െൻറ തോത് കുറച്ചത്. 10 മണിയോടെ ആളുകളെ മാറ്റി ഏതാനും നിമിഷങ്ങൾക്കുള്ളിൽ രണ്ടാൾ ഉയരത്തിൽ മലവെള്ളം കുത്തിയൊലിച്ചുവരുകയായിരുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളടക്കം തകർന്നടിഞ്ഞു. ബുധനാഴ്ച രാത്രി മുഴുവൻ താമരശ്ശേരി പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി. തൂണുകൾ തകർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് കൂരിരുട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. വ്യാഴാഴ്ച പുലർച്ചയാണ് ദുരന്തത്തി​െൻറ വ്യാപ്തി വ്യക്തമായത്. പകൽ വെസ്റ്റ്ഹില്ലിൽ നിന്നുള്ള പ്രതിരോധ സുരക്ഷസേനയും 20ഒാളം വരുന്ന ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്കായി എത്തി. താമരശ്ശേരി താലൂക്ക് ആശുപത്രി, പുതുപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽനിന്ന് എത്തിയ ഡോക്ടർമാരടക്കമുള്ള മെഡിക്കൽ സംഘം ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.