ആവിഷ്​കാര സ്വാതന്ത്ര്യ സംരക്ഷണ ദിനാചരണം

കോഴിക്കോട്: ജനാധിപത്യവും മതനിരപേക്ഷതയും പരിരക്ഷിക്കാനുള്ള ചുമതലയുള്ള കേന്ദ്ര ഭരണാധികാരികൾ തന്നെ അവക്കെതിരായി നീങ്ങുന്നതിനാണ് വർത്തമാനകാലം സാക്ഷ്യംവഹിക്കുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ്-എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണ ദിനാചരണ ചടങ്ങ് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. യൂത്ത് കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡൻറ് സന്തോഷ് കാല അധ്യക്ഷത വഹിച്ചു. 'മതേതരത്വവും വർത്തമാനകാലവും' സിേമ്പാസിയം കോൺഗ്രസ്-എസ് സംസ്ഥാന ജന. സെക്രട്ടറി യു. ബാബു ഗോപിനാഥും ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.എസ് ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കോൺഗ്രസ്-എസ് ജില്ല പ്രസിഡൻറ് സി. സത്യചന്ദ്രൻ, മലപ്പുറം ജില്ല പ്രസിഡൻറ് കാവറോടി മുഹമ്മദ്, സംസ്ഥാന നിർവാഹകസമിതി അംഗം സി.പി. ഹമീദ്, കെ.എസ്.യു-എസ് സംസ്ഥാന പ്രസിഡൻറ് റെനീഷ് മാത്യു, യൂത്ത് കോൺഗ്രസ്-എസ് സംസ്ഥാന സെക്രട്ടറി പോൾസൺ സി. പീറ്റർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.