വായനയുടെ പുതുവെളിച്ചവുമായി വടകര വിദ്യാഭ്യാസ ജില്ല

-- വടകരയിലെ ഒന്നു മുതല്‍ 10 വരെയുള്ള എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി ഒരുക്കുന്നു വടകര: വായനയുടെ വെളിച്ചമായി വടകര വിദ്യാഭ്യാസ ജില്ലയിൽ സ്കൂളുകളിലെ എല്ലാ ക്ലാസ്മുറികളിലും ലൈബ്രറി ഒരുക്കുന്നു. ഇൗ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ ജില്ലയായി വടകര മാറുകയാണെന്ന് വടകര ഡി.ഇ.ഒ സി. മനോജ് കുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പി‍​െൻറ 'ക്ലാസ്മുറികളില്‍ വായനവസന്തം' എന്ന പദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കുന്നത്. ഒക്ടോബര്‍ രണ്ടിന് സമ്പൂര്‍ണ ക്ലാസ് ലൈബ്രറി വിദ്യാഭ്യാസ ജില്ല പ്രഖ്യാപനം നടക്കും. പദ്ധതിപ്രകാരം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏഴ് ഉപജില്ലകളിലായി ഒന്നുമുതല്‍ 10 വരെയുള്ള 5000 ക്ലാസുകളിലാണ് ലൈബ്രറി ഒരുക്കുക. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ ക്ലാസിലും 100 വീതം പുസ്തകങ്ങളും ഇവ സൂക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. പി.ടി.എ, തദ്ദേശസ്ഥാപനങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ഗ്രന്ഥശാലാസംഘം തുടങ്ങിയവയുടെ സഹായം തേടും. ഒന്ന്, രണ്ട് ക്ലാസുകളില്‍ ലൈബ്രറി ഒരുക്കാന്‍ കഴിഞ്ഞവര്‍ഷം എസ്.എസ്.എ സഹായധനം നല്‍കിയിരുന്നു. സെപ്റ്റംബര്‍ അഞ്ചിനകം എല്ലാ സ്കൂളുകളിലും പദ്ധതിയുടെ സംഘാടകസമിതി രൂപവത്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.