സീറോവെസ്​റ്റ്​ കാമ്പസ് കാമ്പയിൻ ഉദ്ഘാടനം

നന്തി ബസാർ: സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സീറോ വേസ്റ്റ് കാമ്പസ് സപ്തദിന കാമ്പയിൻ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വിപിൻ കുമാർ സ്വാഗതവും പി. സുധീഷ് നന്ദിയും പറഞ്ഞു. കാമ്പയി​െൻറ ഭാഗമായി വിദ്യാർഥികൾക്കും കച്ചവടക്കാർക്കുമുള്ള ബോധവത്കരണ ക്ലാസ്, ഡോക്യുമ​െൻററി പ്രദർശനം, ബോധവത്കരണം, മഷിപ്പേനയിലേക്കുള്ള തിരിച്ചുപോക്ക്, ഒരു വറ്റ് പാഴാക്കില്ല -പ്രതിജ്ഞ, എല്ലാ ക്ലാസിലും ശുദ്ധജലം, ജീവനക്കാരുടെ സന്നദ്ധ പ്രവർത്തനങ്ങൾ, സീറോവേസ്റ്റ് കാമ്പസ് പ്രഖ്യാപനം തുടങ്ങിയ വിവിധ പരിപാടികളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.