സാംസ്​കാരിക ജാഗ്രതാ സദസ്സ്​ ഉദ്​ഘാടനം

കോഴിക്കോട്: അഭിമന്യു അമരൻ, വർഗീയത തുലയെട്ട എന്ന പേരിൽ പുരോഗമന കലാസാഹിത്യ സംഘം ടൗൺ മേഖല കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക ജാഗ്രത സദസ്സ് കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം തീവ്രവാദത്തിനെതിരായ പ്രചാരണം സംഘ്പരിവാർ മുറിവൈദ്യന്മാരുടെ കുറിപ്പടികൾക്കനുസരിച്ചാവരുതെന്നും ഇടതുപക്ഷ ജനാധിപത്യ അടിത്തറയിൽതന്നെ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ഭീകരതയെ വിമർശിക്കുേമ്പാൾ ആർ.എസ്.എസി​െൻറ മുസ്ലിം ഭീകരവാദത്തി​െൻറ ഫോേട്ടാകോപ്പിയോ സാമ്രാജ്യത്വം നടത്തുന്ന മത ഭീകര വാദത്തി​െൻറ കടമെടുക്കലോ ആവരുത്. ജനാധിപത്യ കാഴ്ചപ്പാടിലുള്ള എതിർപ്പാണ് രൂപപ്പെടുത്തേണ്ടത്. ഏറ്റവും വലിയ ഭീകരതയായ സാമ്രാജ്യത്വത്തെ മാറ്റിെവച്ച് അവർക്കൊപ്പം നിന്ന് ചെറുകിട ഭീകരതയെ എതിർക്കുന്നതു കൊണ്ട് ഫലമില്ല. ബഹുജന സ്വാധീനമില്ലാത്ത സംഘടനകൾ കേരളത്തി​െൻറ അജണ്ട തീരുമാനിക്കുന്ന അവസ്ഥ വന്നു. ഇടത് പക്ഷത്തി​െൻറ ചോദ്യങ്ങൾക്ക് വലതുപക്ഷം ഉത്തരം പറഞ്ഞിരുന്നകാലം കഴിഞ്ഞു. വലതു പക്ഷത്തി​െൻറ ചോദ്യങ്ങൾക്ക് മുന്നിൽ ഇടതു സമൂഹം പതറുന്ന സമയമാണിപ്പോൾ. സംഘ് പരിവാറി​െൻറ മേൽക്കോയ്മ രാഷ്ട്രീയം നടപ്പാക്കിയ ഹീനതയാണ് അസമിൽ 40 ലക്ഷം പേരുടെ പൗരത്വം റദ്ദാക്കാനുള്ള നീക്കമെന്നും കെ.ഇ.എൻ പറഞ്ഞു. ചേമ്പിൽ വിവേകാനന്ദൻ, എ.കെ. പ്രേമജം, എം.സി. സന്തോഷ്, കെ. സുരേഷ്, സൗദാമിനി, പി.എം.വി. പണിക്കർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.