ചാലിയാർ കരകവിഞ്ഞു: വാഴയൂരിലും ഒളവണ്ണയിലും വെള്ളംകയറി, പെരുമണ്ണയിൽ 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പന്തീരാങ്കാവ്: ചാലിയാർ കരകവിഞ്ഞ് വാഴയൂർ, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പെരുമണ്ണ പറമ്മൽ ചെറോട്ടിരി താഴത്ത് 20 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഒളവണ്ണ മൂർക്കനാട് ,കൂഞ്ഞാമൂല അറപ്പുഴ, തൊണ്ടിലക്കടവ് ഭാഗങ്ങളിൽ പതിനഞ്ചോളം വീടുകളിൽ വെള്ളംകയറി. അറപ്പുഴയിൽ അഞ്ചോളം വീടുകളും തൊണ്ടിലക്കടവിലെ ഏതാനും വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൊടി നാട്ടുമുക്ക് ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. വാഴയൂർ വടക്കുംപാടം, പടുവിൽതാഴം, തിരുത്തിയാട്, അഴിഞ്ഞിലം, വിരിപ്പാടം, പൊന്നേംപാടം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളംകയറി. 30 ഓളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു. ഫാറൂഖ് കോളജ് - കാരാട് റോഡിലും തിരുത്തിയാട്, വാഴക്കാട് റോഡിലും ഗതാഗതം നിലച്ചു. ആറിടങ്ങളിൽ ഗ്രാമപഞ്ചായത്ത് തോണി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. തിരുത്തിയാട് ഗവ. എൽ.പി സ്കൂൾ, അഴിഞ്ഞിലം സ്കൂൾ എന്നിവിടങ്ങളിലും വെള്ളംകയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.