അസംസ്​കൃത വസ്​തുക്കൾ കിട്ടാക്കനി

കക്കട്ടിൽ: മൺപാത്ര നിർമാണമേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ്. പ്രധാന അസംസ്കൃത വസ്തുവായ കളിമൺ, മണൽ, ചിരട്ട, ചകിരി എന്നിവയുടെ വിലക്കയറ്റവും ലഭ്യതക്കുറവും നിർമാണമേഖലയെ തളർത്തുന്നു. പാരിസ്ഥിതിക അനുമതിയും നെൽവയൽ സംരക്ഷണ നിയമവും കാരണം കളിമൺ ഖനനം നടക്കാത്തത് മേഖലയെ ബാധിക്കുകയാണ്. വയനാട്, പാലക്കാട് ജില്ലകളിൽനിന്ന് മണ്ണെടുക്കാനുള്ള അനുമതി ലഭിക്കുകയാണെങ്കിൽ പ്രതിസന്ധിക്ക് പരിധിവരെ പരിഹാരമാവുെമന്ന് മേഖലയിലുള്ളവർ പറയുന്നു. മണൽക്ഷാമവും മണലിൽ മട്ടിമണൽ ചേർക്കുന്നതും പുഴമണൽ ലഭിക്കാത്തതും മറ്റൊരു പ്രതിസന്ധിയാണ്. മൺപാത്ര വ്യവസായങ്ങൾക്ക് ആവശ്യമായ മണൽ ഖനനം ചെയ്യാൻ സംസ്ഥാന സർക്കാർ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും കടലാസിൽ ഒതുങ്ങിയിരിക്കയാണ്. ചൂളക്കാവശ്യമായ ചിരട്ട, ചകിരി എന്നിവ വളരെ സുലഭമായി ലഭിച്ചിരുന്ന സ്ഥാനത്ത് നാളികേരത്തി​െൻറ ലഭ്യത കുറഞ്ഞതോടെ വിറക് ക്ഷാമവും നേരിടുകയാണ്. സർക്കാർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുകയാണെങ്കിൽ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഇൗ വിഭാഗത്തിന് വേണ്ടത്ര പരിരക്ഷ നൽകാൻ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.