പെരുന്നാൾ സമ്മേളനവും നേതൃസ്മരണയും

കൊയിലാണ്ടി: നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ ദിനത്തിൽ കൊയിലാണ്ടിയിൽ പെരുന്നാൾ സമ്മേളനവും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, പി.വി. മുഹമ്മദ് എന്നിവരുടെ അനുസ്മരണവും സംഘടിപ്പിക്കാൻ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മുസ്ലിംലീഗ് ജില്ല സെക്രട്ടറി സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു. ഹുസൈൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റഷീദ് വെങ്ങളം, അലി കൊയിലാണ്ടി, മoത്തിൽ അബ്ദുറഹ്മാൻ, എൻ.പി. മമ്മത് ഹാജി, എം. അഹമ്മത് കോയ ഹാജി, പി.പി. മമ്മത് കോയ, എ.പി. റസാഖ്, നൗഫൽ നന്തി, കെ.പി. ഇമ്പിച്ചി മമ്മു ഹാജി, ഒ. കെ. ഫൈസൽ, കെ.എം. നജീബ്, അഷറഫ് കോട്ടക്കൽ, സി. ഹനീഫ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് പ്രതിഷേധ സീബ്രാലൈൻ വരച്ചു കൊയിലാണ്ടി: ദേശീയപാതയിൽ മാഞ്ഞ സീബ്ര ലൈനുകൾ പുനഃസ്ഥാപിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ്. താലൂക്ക് ആശുപത്രി, ബസ്സ്റ്റാൻഡ് എന്നിവക്ക് മുന്നിൽ സീബ്രലൈൻ വരച്ച് പ്രതിഷേധിച്ചു. രാജേഷ് കീഴരിയൂരും എം.കെ. സായീഷും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് റാഷിദ് മുത്താബി അധ്യക്ഷത വഹിച്ചു. സി.വി. അഖിൽ, സിബിൻ കണ്ടത്തനാരി, അഖിൽ രാജ്, അരുൺ, ഫറൂഖ്, റിയാസ്, മിഥുൻ എന്നിവർ നേതൃത്വം നൽകി. 'മതനിരപേക്ഷ കക്ഷികൾ ഐക്യപ്പെടണം' കൊയിലാണ്ടി: രാജ്യത്ത് ഫാഷിസ്റ്റ് ശക്തികളെ ഇല്ലായ്മ ചെയ്യാൻ, മതനിരപേക്ഷ കക്ഷികൾ ഐക്യപ്പെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ല മുജാഹിദ് സംഗമം അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള ഇസ്ലാഹി സ​െൻറർ വൈസ് പ്രസിഡൻറ് കെ.എ. സക്കീർ ഉദ്ഘാടനം ചെയ്തു. സി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഉമർ കടപ്പാട്, കെ.പി.പി. അബൂബക്കർ, അബൂബക്കർ, അബ്ദുല്ല ഹാജി, സലിം നാദാപുരം, സി.പി. സാജിദ്, കെ. അബ്ദുൽ നാസർ, നൗഫൽ അഴിയൂർ, വസീം കൊയിലാണ്ടി, ഹിദായത്ത് കൊയിലാണ്ടി എന്നിവർ സംസാരിച്ചു. കെ. ജമാൽ സ്വാഗതവും ഒ. റഫീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.