മാൻവേട്ട: മൂന്നുപേർ പിടിയിൽ

* ഇറച്ചി പാചകം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത് പുൽപള്ളി: ഇരുളം േകാളിമൂല വനത്തിൽനിന്ന് മാനിനെ േവട്ടയാടിയ കേസിൽ മൂന്നുപേർ പിടിയിൽ. കോളിമൂല കോളനിയിലെ മണിയൻ (41), ശേഖരൻ (45), ചീയമ്പംചെട്ടി പാമ്പ്ര രാജൻ (45) എന്നിവരെയാണ് ചെതലയത്ത് റേഞ്ച് ഓഫിസർ വിജയരാഘവ​െൻറ നേതൃത്വത്തിൽ പിടികൂടിയത്. വേട്ടയാടിയ മാനി​െൻറ ഇറച്ചി പാചകം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇവർ കുടുങ്ങിയത്. 11 കിലോ ഇറച്ചി കണ്ടെടുത്തു. അവശനിലയിലായിരുന്ന മാനിനെയാണ് പിടികൂടിയതെന്ന് ഇവർ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.