വിദ്യാർഥികളെ​ ​െഞട്ടിച്ച്​ ഗുജറാത്ത്​ യൂനിവേഴ്​സിറ്റി; മുഴുവൻ ചോദ്യങ്ങളുടെയും ഉത്തരം 'സി' ഒാപ്​ഷൻ

അഹ്മദാബാദ്: ഗുജറാത്തിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മാസ്റ്റർ ഒാഫ് ഫിലോസഫി (എം.ഫിൽ), ഫിലോസഫി (പിഎച്ച്.ഡി) എന്നിവയിലേക്കുള്ള പ്രവേശനപരീക്ഷയുടെ ആൻസർ കീ ഒത്തുനോക്കിയ വിദ്യാർഥികൾ അക്ഷരാർഥത്തിൽ ഞെട്ടി. മുഴുവൻ ചോദ്യങ്ങളുടെയും ഉത്തരങ്ങൾക്ക് നൽകിയത് 'സി' എന്ന ഒാപ്ഷൻ മാത്രം. ഗുജറാത്തി വിഷയത്തിൽ ഒ.എം.ആർ മാതൃകയിൽ നടന്ന പരീക്ഷയിൽ 50 ചോദ്യങ്ങളാണ് ഉണ്ടായിരുന്നു. ഇതിൽ എ, ബി, സി, ഡി എന്ന നാല് ഒാപ്ഷനുകളിൽ സി എന്ന ഒാപ്ഷനായിരുന്നു എല്ലാ ചോദ്യങ്ങളുടെയും ഉത്തരം. സംഭവം ചർച്ചയായെങ്കിലും അതിൽ വലിയ കാര്യമില്ലെന്നാണ് ഡിപ്പാർട്മ​െൻറ് തലവൻ കിർത്തിദ ഷാ പറയുന്നത്. മനപ്പൂർവമാണത്രെ ഇത്തരമൊരു കാര്യം ചെയ്തത്. വളരെ മിടുക്കരായ വിദ്യാർഥികൾക്കു മാത്രമാണ് ഇതിന് ഉത്തരം എഴുതാനായതെന്നാണ് കണക്കുകൾ സമർഥിച്ച് ഇദ്ദേഹം പറയുന്നത്. 190 സീറ്റുകളിലേക്ക് 739 കുട്ടികളാണ് എം.ഫിൽ പ്രവേശനത്തിനായി പരീക്ഷയെഴുതിയത്. ഇതിൽ 46 പേർ മാത്രമാണ് യോഗ്യത നേടിയത്. പിഎച്ച്.ഡിക്കായി പരീക്ഷയെഴുതിയ 77ൽ 37 പേരാണ് യോഗ്യത നേടിയത്. ഞായറാഴ്ച രാത്രിയാണ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. ആകെ 10 ശതമാനം പേർ മാത്രമാണ് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.