പണിമുടക്ക്​ ദിന അക്രമം: 10 പേർക്കെതിരെ കേസ്; ഒരാൾ അറസ്​റ്റിൽ

വടകരയിൽ ആറുപേരെ കസ്റ്റഡിയിലെടുത്തു കോഴിക്കോട്: മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന പണിമുടക്കിനിടെ നഗരപരിധിയിൽ വാഹനങ്ങൾ തടഞ്ഞതിനും അക്രമം നടത്തിയതിനും 10 പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. വാഹനം തടഞ്ഞതിന് ഒരാളെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ പണിമുടക്ക് അനുകൂലികൾ തടഞ്ഞ് ടയറുകളുടെ കാറ്റഴിച്ചുവിട്ടു. യാത്രക്കാരെ ഇറക്കിവിട്ട അക്രമികൾ ഓട്ടോഡ്രൈവറുടെ കീശയിൽനിന്ന് പണം തട്ടിപ്പറിച്ചതായും പരാതിയുണ്ട്. ചൊവ്വാഴ്ച രാവിലെ ആറേമുക്കാലിനാണ് സംഭവം. ഓട്ടോഡ്രൈവർ പറമ്പിൽബസാർ പുതിയോട്ടിൽമീത്തൽ ഷൈജുവി​െൻറ പരാതിയിൽ ടൗൺ പൊലീസ് കണ്ടാലറിയാവുന്ന എട്ടു പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട കാറി​െൻറ നാലു ടയറുകളുടെയും കാറ്റഴിച്ചുവിടുകയും കണ്ണാടി അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെയും ടൗൺ പൊലീസ് കേസെടുത്തു. കോഴിക്കോട്ട് ട്രെയിനിറങ്ങുന്ന സുഹൃത്തിനെ വെള്ളിമാട്കുന്നിലേക്ക് എത്തിക്കുന്നതിനായി റെയിൽവേ സ് റ്റേഷനിലെത്തിയ തങ്ങൾസ് റോഡ് ടി.ടി. ഹൗസിൽ യഹിയയുടെ ടവേര കാറിനുനേരെയാണ് പണിമുടക്ക് അനുകൂലികൾ അക്രമം നടത്തിയത്. പണിമുടക്ക് ദിനത്തിൽ ഫറോക്ക് ടൗണിൽ വാഹനം തടഞ്ഞുനിർത്തിയതിന് പുറ്റെക്കാട് തറയിൽപടി നിസാറിനെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. വടകരയിൽ സ്വകാര്യ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിന് കൈനാട്ടിയില്‍ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.