ഓണം-ബക്രീദ് ആഘോഷം

കൊടിയത്തൂർ:‍ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഓണം-ബക്രീദ് ആഘോഷങ്ങൾ ഇൗ മാസം18 മുതൽ ആരംഭിക്കാൻ കുടുംബശ്രീ ഭാരവാഹികളുടെ മേഖലതല യോഗ തീരുമാനം. 18ന് കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ കായികമത്സരങ്ങൾ നടക്കും. ഓണം-ബക്രീദ് ചന്ത 19 മുതൽ 21 വരെ ഗോതമ്പ്റോഡിൽ നടക്കും. ഓണം-ബക്രീദ് ആഘോഷം ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പൂക്കളമത്സരം, മതസൗഹാർദ സന്ദേശം നല്‍കുന്ന പ്ലോട്ട്, ഘോഷയാത്ര എന്നിവ നടക്കും. മേഖല യോഗങ്ങൾ പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, ചെയര്‍മാന്‍ വി.എ. സണ്ണി എന്നിവർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡൻറ് സി.എസ്. സുജാത, വൈസ് പ്രസിഡൻറ് റുബീന കണ്ണാംപറമ്പ്, ചെയർപേഴ്സൻ ആമിന പാറക്കല്‍, ചെയര്‍മാന്‍ കെ.പി. ചന്ദ്രന്‍, പി.കെ. രമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.