മൂന്നു കഞ്ചാവ് വിൽപനക്കാർ എക്​സൈസ്​ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ രണ്ടു ദിവസമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മൂന്നു കഞ്ചാവ് വിൽപനക്കാർ പിടിയിൽ. പുറക്കാട്ടിരി ചാമാട്ട് ഹൗസിൽ ഫസൽ (27), ഇടുക്കി മാവിടി സ്വദേശി ജോയ് (27), വയനാട് സ്വദേശി മണിച്ചിറ മണി (48) എന്നിവരെയാണ് കഞ്ചാവ് പൊതികൾ സഹിതം അറസ്റ്റ് ചെയ്തത്. മൂവരെയും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഗിരീഷ്, പ്രിവൻറിവ് ഓഫിസർ കെ.പി. റഷീദ് എന്നിവരടങ്ങിയ സംഘമാണ് മൂന്നു കേസുകളിലായി മൂന്നു യുവാക്കളെ അറസ്റ്റ്ചെയ്തത്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽനിന്ന് 15 ഗ്രാം കഞ്ചാവ് സഹിതം ഫസൽ പിടിയിലാവുന്നത്. മഫ്തിയിലുള്ള എക്സൈസ് സംഘത്തെ തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച ഫസലിനെ ഇൻസ്പെക്ടറും പ്രിവൻറിവ് ഓഫിസറും ചേർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. അതേദിവസം രാത്രി ലിങ്ക് റോഡ് പരിസരത്തുവെച്ചാണ് 15 ഗ്രാം കഞ്ചാവ് സഹിതം ജോയിയും പിടിയിലാവുന്നത്. മുമ്പ് കഞ്ചാവ് കേസിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയതി​െൻറ മൂന്നാം ദിവസമാണ് മണിച്ചിറ മണി 30 ഗ്രാം കഞ്ചാവ് സഹിതം പിടിയിലായത്. മൂന്നു പ്രതികളും നേരത്തേ കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.