നിരോധിത ഡബ്​ൾനെറ്റ് വല ഉപയോഗിച്ച് മത്സ്യബന്ധനം; ബോട്ട് പിടികൂടി

ബേപ്പൂർ: നിരോധിത ഡബ്ൾനെറ്റ് വല ഉപയോഗിച്ച് മീൻ പിടിച്ച ബോട്ട് മറൈൻ എൻഫോഴ്സ്മ​െൻറ് പിടികൂടി. 'പെലാജിക്' വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ബേപ്പൂർ ഹാർബറിലേക്ക് തിരിച്ചുവന്ന അൽ തായിർ ബോട്ടാണ് മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം കസ്റ്റഡിയിലെടുത്തത്. 19 ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ബേപ്പൂർ സ്വദേശി മാമൻറകത്ത് അബ്ദുറഹിമാ​െൻറ ഉടമസ്ഥതയിലുള്ള ബോട്ടാണിത്. ട്രോളിങ് അവസാനിച്ചശേഷം ജില്ലയിലെ ആദ്യത്തെ നിരോധിത മീൻപിടിത്ത ബോട്ടാണ് ബേപ്പൂരിൽ കസ്റ്റഡിയിലാകുന്നത്. പരിശോധനയിൽ കണ്ടെത്തിയ നിരോധിത വല ഫിഷറീസ് സ്റ്റേഷനിലേക്കു മാറ്റി. ബോട്ടിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ നേതൃത്വത്തിൽ ഒരുലക്ഷം രൂപക്ക് ലേലം ചെയ്തു. തുക സർക്കാറിലേക്ക് അടച്ചു. കെ.എം.എഫ്.ആർ ആക്ട് പ്രകാരം നിരോധിത വല ഉപയോഗിച്ച മീൻപിടിത്തത്തിന് നിയമനടപടികൾ പൂർത്തിയായശേഷം പിഴ ചുമത്തുന്നതിന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസിന് മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം റിപ്പോർട്ട് കൈമാറി. സി.ഐ എസ്.എസ് സുജിത്തി​െൻറ നേതൃത്വത്തിൽ എ.എസ്.ഐ സന്തോഷ് കുമാർ, സീനിയർ സി.പി.ഒ പ്രവീൺ രാജ്, സി.പി.ഒ അനീഷ് മൂസ്സേൻ വീട് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിരോധിത വല ഉപയോഗിച്ച് മീൻപിടിത്തം കർശനമായ പരിശോധനക്ക് വിധേയമാക്കുമെന്നും നിയമനടപടികൾ കൈക്കൊള്ളുമെന്നും മറൈൻ എൻഫോഴ്സ്മ​െൻറ് സി.ഐ എസ് സുജിത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.