മുലയൂട്ടൽ വാരാഘോഷം

രാമനാട്ടുകര: രാമനാട്ടുകര നഗരസഭയും ഐ.സി.ഡി.എസ് കോഴിക്കോട് റൂറലും ഒമ്പത് അംഗൻവാടികളും സംയുക്തമായി സംഘടിപ്പിച്ച മുലയൂട്ടൽ വാരാഘോഷം നഗരസഭ വൈസ് ചെയർപേഴ്‌സൻ പി.കെ. സജ്ന ഉദ്ഘാടനം ചെയ്തു. ഒന്നാം ഡിവിഷൻ കൗൺസിലർ പി.ടി. നദീറ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പി. സഫ റഫീഖ്, കെ.സി. സുലോചന, കള്ളിയിൽ റഫീഖ് എന്നിവർ സംസാരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ദിവ്യ ബോധവത്കരണ ക്ലാസ് നടത്തി. കാഞ്ചന സ്വാഗതവും പ്രസന്ന കുമാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.