കരുണാനിധി: പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കി -സമദാനി

കോഴിക്കോട്: ഇന്ത്യൻ രാഷ്ട്രീയത്തിലെ ദ്രാവിഡ പർവത്തിലെ നിർണായക കാലഘട്ടമാണ് കലൈജ്ഞർ കരുണാനിധിയുെട നിര്യാണത്തോടെ അവസാനിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തെ ദേശീയ രാഷ്ട്രീയത്തി​െൻറ മുഖ്യധാരയിൽ കൊണ്ടുവന്ന് സ്ഥാപിക്കുന്നതിലും അതിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കുന്നതിലും അന്ത്യംവരെ കർമനിരതനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തോടൊപ്പം കല-സാംസ്കാരിക മേഖലകളിലും ത​െൻറ പ്രതിഭ പ്രകടമാക്കിയ കലൈജ്ഞറുടെ വ്യക്തിത്വശോഭ ഇനിയും ഏറെക്കാലം നിലനിൽക്കുമെന്നും സമദാനി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.