ന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത നേതാവ് -തങ്ങൾ

കോഴിക്കോട്: ന്യൂനപക്ഷ പിന്നാക്ക ജനതയിൽ അളവറ്റ ആത്മവിശ്വാസവും സുരക്ഷിതത്വവും പകർന്ന യഥാർഥ ജനനായകനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത നേതാവാണദ്ദേഹം. മുസ്ലിംലീഗി​െൻറ സമുന്നത നേതാക്കളായിരുന്ന ഖാഇദെ മില്ലത്ത്, സീതി സാഹിബ്, ബാഫഖി തങ്ങൾ, സി.എച്ച്, ശിഹാബ് തങ്ങൾ, ഇ. അഹമ്മദ് തുടങ്ങിയവരോടെല്ലാമുണ്ടായിരുന്ന ആത്മബന്ധവും സ്നേഹവും ഓരോ മുസ്ലിംലീഗ് പ്രവർത്തകനോടും അദ്ദേഹം തുടർന്നുപോന്നു. ന്യൂനപക്ഷങ്ങളുടെ അഭിവൃദ്ധിക്കായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ അദ്ദേഹം വർഗീയ കലാപങ്ങളിൽനിന്ന് നാടിനെ രക്ഷിച്ചുനിർത്തിയതായും തങ്ങൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.