വാഹന പണിമുടക്ക് ഗ്രാമീണ മേഖലയിലും ​പൂർണം

ചേളന്നൂർ: ദേശീയ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മോട്ടോര്‍ വാഹന പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. കേന്ദ്ര സര്‍ക്കാറി​െൻറ നിർദിഷ്ട മോട്ടോര്‍ വാഹന നിയമേഭദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ വാഹന പണിമുടക്ക് ഗ്രാമീണ മേഖലയിലും പൂർണമായിരുന്നെങ്കിലും കടകേമ്പാളങ്ങൾ തുറന്നത് ജനത്തിന് ആശ്വാസമായി. ടാക്സി വാഹനങ്ങൾ റോഡിലിറങ്ങാതെ പണിമുടക്ക് സമ്പൂർണമായപ്പോൾ ഇരുചക്രവാഹനങ്ങളും കാറുകൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഒാഫിസുകളിലും സ്കൂളുകളിലും ഹാജര്‍നില കുറവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.