'പ്രവാസി അധ്യാപകരുടെ ജോലി പ്രതിസന്ധി: കേരളത്തിലെ സർവകലാശാലകൾ ഇടപെടണം'

* ബുധനാഴ്ച കാലിക്കറ്റ് സർവകലാശാലക്കു മുന്നിൽ ധർണ കോഴിക്കോട്: കേരളത്തിലെ വിവിധ സർവകലാശാലകളിൽ െറഗുലർ, പ്രൈവറ്റ് പഠനരീതികളോട് രണ്ടു സമീപനം സ്വീകരിക്കുന്നത് യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളിൽ ജോലിചെയ്യുന്ന പ്രവാസി അധ്യാപകരുടെ ഭാവിയെ ബാധിക്കുമെന്ന് പരാതി. ഇന്ത്യൻ സ്കൂളുകളിൽ ജോലി ചെയ്യാൻ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ അനുമതി ലഭിക്കണമെങ്കിൽ ബിരുദ-തത്തുല്യത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തങ്ങൾ പഠിച്ച സർവകലാശാലകളിൽനിന്ന് കോഴ്സ്, സർവകലാശാല നടത്തുന്ന െറഗുലർ കോഴ്സാണെന്നും സർട്ടിഫിക്കറ്റ് ആധികാരികമാണെന്നും തെളിയിക്കുന്ന വിശ്വാസ്യത സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് ഇതി​െൻറ ആദ്യപടി. എന്നാൽ, പ്രൈവറ്റ് മേഖലയിൽ ബിരുദ-ബിരുദാനന്തര പഠനം പൂർത്തിയാക്കിയ ഉദ്യോഗാർഥികളുടെ വിശ്വാസ്യത സർട്ടിഫിക്കറ്റിൽ കേരളത്തിലെ സർവകലാശാലകൾ പഠനരീതി രേഖപ്പെടുത്തേണ്ട വിഭാഗത്തിൽ 'പ്രൈവറ്റ്' എന്ന് ചേർക്കുന്നതിനാൽ ഇവർക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകാൻ യു.എ.ഇ മന്ത്രാലയം തയാറാവുന്നില്ലെന്ന് അധ്യാപകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. െറഗുലർ പഠനം പോലെത്തന്നെ പരീക്ഷയും ക്ലാസുകളും കോഴ്സുമെല്ലാം പൂർത്തിയാക്കിയ പ്രൈവറ്റ് വിദ്യാർഥികളോടുള്ള അവഗണനയാണിത്. പ്രൈവറ്റായി ബിരുദത്തിന് പഠിച്ച ആയിരത്തിലേറെ അധ്യാപകരാണ് യു.എ.ഇയിൽ ജോലിചെയ്യുന്നത്. ഇവർക്ക് തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കേരളത്തിലെ സർവകലാശാല അധികൃതർ തയാറാവണമെന്ന് അധ്യാപകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ 10ന് കാലിക്കറ്റ് സർവകലാശാലക്കു മുന്നിൽ ധർണ നടത്തും. പി.എ. മുഹമ്മദ് അലി, കെ.എ. നിസാർ, മുരളീധരൻ, ജിഷ രാജൻ, ടി. അജിന എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.